നെടുമങ്ങാട്ട് പൊലിസ് സാന്നിധ്യത്തില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം
നെടുമങ്ങാട്: ഹര്‍ത്താലിന്റെ മറവില്‍ പൊലിസ് നോക്കി നില്‍ക്കെ ഹര്‍ത്താല്‍ അനുകൂലികളുടെ അഴിഞ്ഞാട്ടം. ഇന്നലെ രാവിലെ എട്ട് മുതല്‍ നെടുമങ്ങാട് കച്ചേരി നടയില്‍ ആണ് സംഘടിച്ചെത്തിയ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തത്. രാവിലെ അത്യാവശ്യമായി കാറും ഇരുചക്ര വാഹനവുമായി ഇറങ്ങിയവരെ ആണ് തടഞ്ഞത്. അസഭ്യം പറയുകയും ചിലരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതെല്ലാം പൊലിസ് സംഘം നോക്കി നില്‍ക്കെയായിരുന്നു. ഇവരെ തടയാനോ കസ്റ്റഡിയില്‍ എടുക്കാനോ പോലീസ് തയാറായില്ല. ഇതിനിടയില്‍ വെള്ളിയാഴ്ച രാത്രി കച്ചേരി നടയില്‍ നടപ്പാത കൈയേറി നിര്‍മിച്ച ഭജനാലയം പൊളിച്ചു നീക്കണം എന്നാവശ്യപ്പെട്ടു സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത് വന്നത് സംഘര്‍ഷത്തിനടയാക്കി.
ഏരിയ സെക്രട്ടറി ജയദേവന്റെ നേതൃത്വത്തില്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നും ഭജനാലയം പൊളിക്കണെമെന്നും ആവശ്യപ്പെട്ടാണ് രംഗത്തെത്തിയത്.
ഇതിനിടെ നഗരസഭാ ചെയര്മാന് ചെറ്റച്ചല്‍ സഹദേവനും ജീവനക്കാരും സ്ഥലത്തെത്തി ഭജനാലയം പൊളിച്ചുനീക്കാന്‍ പൊലിസിനോട് ആവശ്യപ്പെട്ടു. ഇതിനിടയില്‍ സംഭവം അറിഞ്ഞു കൂടുതല്‍ ആര് എസ് എസ് ബിജെപി പ്രവര്‍ത്തകര്‍ എത്തുകയും ഭജനാലയം പൊളിക്കാനുള്ള ശ്രമത്തെ തടയുകയും ചെയ്തു. ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുക ആയിരുന്നു. പിന്നീട് പോലീസ് ഭജനാലയം പൊളിച്ചു നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."