നന്മണ്ടയില്‍ ബസ് മരത്തിലിടിച്ച് ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരുക്ക്
ബാലുശ്ശേരി: നന്മണ്ട പതിനാലേ നാലില്‍ സ്വകാര്യ ബസ് മരത്തിലിടിച്ച് ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ മൂന്നു പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റ ബാക്കിയുള്ളവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് നിന്നു ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന മദീന ബസാണ് ഇന്നലെ ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മഴയുള്ളതിനാല്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ തെന്നിയതാണ് അപകടത്തിനിടയാക്കിയതെന്ന് പറയപ്പെടുന്നു.
നിര്‍മല്ലൂര്‍ വട്ടച്ചാത്ത് നിഷ,എരമംഗലം കൊളശ്ശേരി നിവിയ ചന്ദ്രന്‍, വട്ടോളി പയ്യടി മിനി, എകരൂല്‍ മുപ്പറ്റക്കുന്നുമ്മല്‍ അമൃത ശ്രുതി, വട്ടോളി രമേശന്‍, കിനാലൂര്‍ തെക്കു വീട്ടില്‍ അഭിനവ്, പനങ്ങാട് സിന്ധു, കരുമല ബൈത്തു റഹ്മയില്‍ അന്‍സില, അസ്‌ലഹ്, വടകര വാഴക്കമഠത്തില്‍ രഖില, ചേളന്നൂര്‍ നന്ദനത്ത് മീത്തല്‍ ജിതേഷ്, കക്കോടി കാരാളി പറമ്പില്‍ വനജ, ബാലുശ്ശേരി പടിഞ്ഞാരെ പൂനത്ത്കണ്ടി ആര്യശ്രീ, ചേളന്നൂര്‍ കണ്ണമ്പത്ത് അഞ്ജലി, കരുമല വടക്കു വീട്ടില്‍ രാഘവന്‍ നായര്‍, നിര്‍മല്ലൂര്‍ വട്ടച്ചാലില്‍ സോനന്‍, ശശീന്ദ്രന്‍, വട്ടോളി കൂനന്‍ കണ്ടി സനിക, കിനാലൂര്‍ മേലേക്കണ്ടി മേഘ, കാക്കൂര്‍ തലപ്പൊയില്‍ മീത്തല്‍ രമ്യ, വടകര വടക്കേ മഠത്തില്‍ രഖില, പൂനത്ത് ഊരോക്കുന്നുമ്മല്‍ റീന, നന്മണ്ട വെല്ലപ്പാലന്‍ കണ്ടി ലത്തീഫ്, നന്മണ്ട കുപ്പേരി ആതിര എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."