കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ: സഹായം പ്രതീക്ഷിച്ച് ഭാസ്‌കരന്‍
പടിഞ്ഞാറങ്ങാടി: രണ്ട് കിഡ്‌നിയും തകരാറിലായി പ്രയാസമനുഭവിക്കുന്ന പുളിക്കപ്പറമ്പ് ഭാസ്‌കരന്‍ എന്ന വാസു സുമനസ്‌കരുടെ സഹായം പ്രതീക്ഷിച്ച് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കൊരുങ്ങുന്നു. ഒരു വര്‍ഷത്തോളമായി കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ ഡയാലിസിസ് നടത്തി വരുന്ന ഭാസ്‌ക്കരന് ഇനി കിഡ്‌നി മാറ്റിവെക്കലല്ലാതെ വേറെ മാര്‍ഗമില്ലെന്ന സാഹചര്യത്തിലാണ് ശസ്ത്രക്രിയക്കൊരുങ്ങുന്നത്.
നല്ലവരായ നാട്ടുകാരുടെ സഹായം മാത്രമാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ. ഈ വരുന്ന ഒന്‍പതാം തിയ്യതി ചൊവ്വാഴ്ച്ചയാണ് കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ വെച്ച് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം പതിനഞ്ച് ലക്ഷത്തിലധികം ചിലവ് കണക്കാക്കുന്നു. നിത്യ ജീവിതത്തിന്ന് വരെ എന്ത് ചെയ്യണമെന്നറിയാത്ത ഈ കുടുംബം എന്ത് ചെയ്യുമെന്നറിയാതെ അങ്കലാപ്പിലാണ്.
രണ്ട് ആണ്‍ മക്കളും വിവാഹ പ്രായമെത്തിയ ഒരു പെണ്‍ കുട്ടിയുമാണ് ഇവര്‍ക്കുള്ളത് ഇത്രയും ഭാരിച്ച ചിലവ് കണ്ടെത്താനുള്ള പ്രാപ്തി മക്കള്‍ക്കുമില്ല. ഭാര്യാ സഹോദരിയുടെ കിഡ്‌നി മറ്റൊരാള്‍ക്ക് നല്‍കി പകരം മറ്റൊരാളില്‍ നിന്നുമാണ് കിഡ്‌നി സ്വീകരിക്കുന്നത്.
ഒരേ സമയം കൂടുതല്‍ പേര്‍ ശസ്ത്രക്രിയക്ക് വിധേയമായുള്ള ഒരു വലിയ ശസ്ത്രക്രിയയും കൂടിയാണ് ഇത്. ഇ. പരമേശ്വരന്‍ കുട്ടി ചെയര്‍മാനും, ആനക്കര പഞ്ചായത്ത് മെമ്പര്‍ ഹാരിഫ് നാലകത്ത് കണ്‍വീനറുമായി പുളിക്കപ്പറമ്പില്‍ ഭാസ്‌കരന്‍ സഹായ സമിതി എന്ന പേരില്‍ നൂറ്റി ഒന്ന് അംഗ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിക്കുകയും കൂടല്ലൂര്‍ എസ്.ബി.ടി യില്‍ പുതിയ അക്കൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍ : 67371293610 ഫോണ്‍: ഹാരിഫ്: 9895282730 ,ഇ. പരമേശ്വരന്‍ കുട്ടി : 9895999143.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."