അപ്രതീക്ഷിത ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ നിയമം വേണം:പി. രാമഭദ്രന്‍
കൊല്ലം: അപ്രതീക്ഷിതവും അപ്രസക്തവുമായ ഹര്‍ത്താലുകള്‍ ജനവിരുദ്ധമായതിനാല്‍ അവ തളളിക്കളയാന്‍ ബോധവല്‍ക്കരണവും നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണവും അനിവാര്യമാണെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ ആവശ്യപ്പെട്ടു. അശക്തന്റെ സമരായുധമാണ് ഹര്‍ത്താല്‍. നൂറു ആള്‍ക്കാരെ പോലും അണിനിരത്താന്‍ കഴിയാത്ത സംഘടനകള്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചാലും കേരളത്തില്‍ അത് വന്‍വിജയമായിരിക്കും. പഴയ ബന്ദ് കോടതി നിരോധിച്ചതോടെ ഹര്‍ത്താല്‍ എന്ന മറ്റൊരു പേരുമായി പഴയ ബന്ദ് തന്നെയാണ് നടപ്പിലാക്കുന്നത്. ശബരിമല അയ്യപ്പക്ഷേത്രം അടച്ചുകഴിഞ്ഞാല്‍ ആരും മല ചവിട്ടാന്‍ പാടില്ലെന്ന നിയന്ത്രണം നിലനില്‍ക്കെ അത് ലംഘിച്ചതിനാണ് ഹിന്ദു ഐക്യവേദി നേതാവിനെ പൊലിസ് കൂട്ടിക്കൊണ്ടുപോയത്. ഈ വ്യക്തിക്കുണ്ടായ പ്രശ്‌നം കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്നതല്ല. ഇതിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെ ജീവിതം നിശ്ചലമാക്കുന്ന സമരാഭാസം യാതൊരു നിതീകരണവുമില്ലാത്തതാണ്. ശബരിമല അയ്യപ്പനെ കൂട്ടുപിടിച്ച് നടത്തിയ ഹര്‍ത്താലില്‍ ഏറ്റവും കൂടുതല്‍ ദുരിതമനൂഭവിച്ചത് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുവന്ന അയ്യപ്പഭക്തരാണ്. ഒറ്റദിവസത്തെ ഹര്‍ത്താല്‍ കൊണ്ട് സംസ്ഥാനത്തിന് കോടികളുടെ ശബരിമലയില്‍ ആചാരലംഘനം ആരോപിച്ച് ഭരണഘടനയും നിയമവാഴ്ചയും സംഘപരിവാറുകാര്‍ നിരന്തരമായി വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത് ഏറ്റവും ജനദ്രോഹവും ഹീനവുമായ നടപടിയാണ്. സംഘപരിവാറിന്റെ അക്രമാസക്തരാഷ്ട്രീയത്തിന് കേരള ജനത നിന്നുകൊടുക്കരുത്.
ഇതിനെതിരെ ജാതി-മതവ്യത്യാസവും കക്ഷി രാഷ്ട്രീയത്തിന് അതീതവുമായി മുഴുവന്‍ ജനങ്ങളും അണിനിരന്നെ മതിയാകൂവെന്ന് പി. രാമഭദ്രന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."