ഹര്‍ത്താലുകള്‍ താങ്ങാവുന്നതിനപ്പുറം: വ്യാപാരി വ്യവസായി ഏകോപന സമിതി
കൊല്ലം: നോട്ട് പ്രതിസന്ധിക്കും, ജി.എസ്.ടി നടപ്പിലായതിന് ശേഷവും വ്യാപാര മേഖല തകര്‍ന്ന് നില്ക്കുന്ന ഈ കാലഘട്ടത്തില്‍ ഉടനടി ഉണ്ടാക്കുന്ന ഹര്‍ത്താലുകള്‍ വ്യാപാരികള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി നിജാംബഷി പ്രസ്താവനയില്‍ പറഞ്ഞു
ശബരിമല വിഷയത്തിലെ രാഷട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന കോലാഹലങ്ങള്‍ വ്യാപാരികള്‍ക്ക് ഏറെ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. അതോടൊപ്പം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാ ക്കുന്ന ഇത്തരം ഹര്‍ത്താലുകളില്‍ നിന്നും രാഷ്ട്രീയ പാര്ട്ടിക്കാര് പിന്മാറണം.
കേരളത്തെ കലാപഭൂമിയാക്കരുതെന്നും വ്യാപാര സ്ഥാപനങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ സര്‍ക്കാര്‍ നല്‍കണമെന്നും നഷ്ടപ്പെട്ടുത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."