സുമനസുകള്‍ കാണണം; ഈ കുഞ്ഞിന്റെ വേദന
അമ്പലവയല്‍: ചെറിയ പെരുന്നാളിന്റെ ആഘോഷത്തിലേക്ക് ലോകം മിഴി തുറക്കാന്‍ ഒരുങ്ങുമ്പോള്‍ ഇവിടെ ആഘോഷവും ആരവവും ഇല്ലാതെ ഒരു കുടുംബം.
അമ്പലവയല്‍ കുപ്പകൊല്ലി നിയാസിന്റെ മകള്‍ നിയ ഫാത്തിമയുടെ രോഗമാണ് ഒരു കുടുംബത്തെ ദുരിതത്തിലാക്കിയിരിക്കുന്നത്. ശരീരത്തില്‍ നിന്ന് രക്തം കുറയുന്ന ബീറ്റാതലാസീമിയ എന്ന രോഗമാണ് നിയ ഫാത്തിമക്ക്.
ഇപ്പോള്‍ 20 ദിവസം കഴിയുമ്പോള്‍ രക്തം കയറ്റുകയാണ് ചെയ്യുന്നത്. മജ്ജ മാറ്റി വെക്കുക എന്നതാണ് ശാശ്വതമായ പരിഹാരം.
ഇതിന്റെ ശസ്ത്രക്രിയക്ക് മാത്രം ഏകദേശം 35 ലക്ഷം രൂപയോളം ചെലവ് വരും. തുടര്‍ ചികിത്സകള്‍ പിന്നെയും ലക്ഷങ്ങള്‍ വേണം. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ഈ ചികിത്സയുള്ളത്. മകളുടെ ചികിത്സക്കായി സ്വന്തമായി ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. ഇപ്പോള്‍ വാടകക്കാണ് താമസിക്കുന്നത്. ശസ്ത്രക്രിയക്ക് വേണ്ട ഭീമ മായ തുക കണ്ടെത്താന്‍ സുമനസുകളുടെ സഹായം തേടുകയാണ് നിയ ഫാത്തിമയുടെ കുടുംബവും നാട്ടുകാരും. കുടുംബത്തെ സഹായിക്കാന്‍ കുപ്പകൊല്ലി പൗരസമിതി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ അമ്പലവയല്‍ ശാഖയില്‍ പൗരസമിതി പ്രസിഡന്റ്, നിയയുടെ പിതാവ് നിയാസ് എന്നിവരുടെ പേരില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 130221200422223. കഎഇ.എഉഞഘ0ണഉഇആ01
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."