ഓപ്പറേഷന്‍ ബ്രിട്ടോ കൊതുകു നിവാരണ യജ്ഞം തുടങ്ങുന്നു
കല്‍പ്പറ്റ: കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക എന്നിവ പൊതുജന പങ്കാളിത്തത്തോടെ ഫലപ്രദമായി തടയുന്നതിന് 'ഓപ്പറേഷന്‍ ബ്രിട്ടോ' എന്ന പേരില്‍ ശാസ്ത്രീയമായ കാമ്പയിന്‍ ഈ മാസം 26 മുതല്‍ ജില്ലയില്‍ തുടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ വിവേക്കുമാര്‍ അറിയിച്ചു. കാംപയിന്റെ ഒന്നാം ഘട്ടം 26 മുതല്‍ ഓഗസ്റ്റ് 31വരെ നടക്കും. രണ്ടാംഘട്ടം സെപ്തംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. ഈഡിസ് കൊതുകിന്റെ സാന്ദ്രത സൂചിക (ബ്രിട്ടോ ഇന്‍ഡെക്‌സ്) 5 ല്‍ താഴെ സ്ഥിരമായി നിലനിര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാനലക്ഷ്യം. ഓരോ വീടിന്റെയും സ്ഥാപനത്തിന്റെയും കൂത്താടി സൂചിക പൂജ്യം ആക്കുക എന്നതും കൊതുകുജന്യ പനികള്‍ നിലവിലുളളതിന്റെ നാലിലൊന്നായി കുറയ്ക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ ഓരോ വീട്ടിലും സ്ഥാപനത്തിലും കൊതുകിന്റെ ഉറവിടം ഉണ്ടോ എന്ന് പരിശോധിക്കുകയും പോസിറ്റീവായ ഉറവിടങ്ങള്‍ സ്വയം നശിപ്പിക്കാതെ വീട്ടുകാര്‍സ്ഥാപന ഉടമകള്‍ എന്നിവരെ കൊണ്ട് നശിപ്പിക്കുകയും, രണ്ടില്‍ കൂടുതല്‍ ഉറവിടങ്ങള്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ ഉറവിട നശീകരണം നടത്തുന്നതിന് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കുകയും, അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ നിയമപ്രകാരം നിയമനടപടി സ്വീകരിക്കുകയും ചെയ്യും.
ഇതിനായി മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ സര്‍വൈലന്‍സ് ഓഫിസറായ ഡോ. വി ജിതേഷ് അറിയിച്ചു. ഓരോ ആരോഗ്യസ്ഥാപങ്ങളും സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുക. ഈ സ്‌ക്വാഡുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടും.അവശ്യഘട്ടങ്ങളില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ ആക്ട് പ്രകാരവും നടപടികള്‍ സ്വികരിക്കും. കൊതുകു നശീകരണവും കൊതുകു വളരാനുളള സാഹചര്യങ്ങള്‍ ഒഴിവാക്കലും ഓരോ പൗരന്റെയും കടമയാണ് എന്ന് ബോധവല്‍ക്കരിക്കാനായി സംഘടിപ്പിക്കുന്ന ഈ വിപുലമായ പരിപാടിക്ക് കൃത്യമായ റിപ്പോര്‍ട്ടിംഗും വിലയിരുത്തല്‍ യോഗങ്ങളും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."