ഇന്ധനവില വര്‍ധനയ്ക്കെതിരെ ഫ്രാന്‍സില്‍ 'യെല്ലോ വെസ്റ്റ്സ്' പ്രക്ഷോഭം; ഒരാള്‍ കൊല്ലപ്പെട്ടു, നൂറിലേറെ പേര്‍ക്ക് പരുക്ക്
പാരിസ്: ഇന്ധനവില കുത്തനെ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ വന്‍ പ്രക്ഷോഭം. ആയിരക്കണക്കിനു പേര് തെരുവിലിറങ്ങി നടത്തിയ കൂറ്റന്‍ റാലി അക്രമത്തിലേക്കു നീങ്ങിയതോടെ നൂറു കണക്കിനു പേര്‍ക്ക് പരുക്കേറ്റു. ഒരു പ്രതിഷേധക്കാരന്റെ വാഹനം കയറി ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.
2000 സ്ഥലങ്ങൡലായി രണ്ടര ലക്ഷം പേരെങ്കിലും ശനിയാഴ്ച സംഗമവും റാലിയും നടത്തിയെന്നാണ് റിപ്പോര്‍ട്ട്. റോഡുകള്‍ ഉപരോധിക്കുകയും കുത്തിയിരിക്കുകയും ചെയ്തു.
'യെല്ലോ വെസ്റ്റ്സ്' പ്രതിഷേധം എന്നു പേരിട്ടാണ് പ്രക്ഷോഭം. റോഡുകള്‍ നിയന്ത്രിക്കുമ്പോള്‍ ധരിക്കുന്ന മഞ്ഞ ജാക്കറ്റുകള്‍ ധരിച്ചാണ് പ്രക്ഷോഭമെന്നതാണ് പ്രത്യേകത. സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധമാണ് തെരുവിലെത്തിയത്.
പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍ ടാക്സിനെത്തുടര്ന്ന് ഇന്ധനവിലയില്‍ 20 ശതമാനം വര്‍ധനയുണ്ടായതോടെയാണ് ആളുകള്‍ തെരുവിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."