HOME
DETAILS
MAL
ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണവുമായി വിദ്യാര്‍ഥികള്‍
backup
November 18 2018 | 05:11 AM
നാദാപുരം: പെട്ടെന്നുണ്ടായ ഹര്‍ത്താലില്‍ വലഞ്ഞ രോഗികള്‍ക്ക് വിദ്യാര്‍ഥികളുടെ സഹായം തുണയായി.
നാദാപുരം താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കി പുളിയാവ് നാഷനല്‍ കോളജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് വേറിട്ട പ്രവര്‍ത്തനം കാഴ്ച വച്ചത്.
ഹര്‍ത്താല്‍ കാരണം ആശുപത്രി പ രിസരത്തെ കടകളൊക്കെ അടഞ്ഞു കിടന്നു. വാഹനം ഇല്ലാത്തതിനാല്‍ വീടുകളില്‍ എത്താനും കഴിഞ്ഞില്ല. വിവരം അറിഞ്ഞ വിദ്യാര്‍ഥികള്‍ ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ വിതരണ സംവിധാനം ഒരുക്കുകയായിരുന്നു. പ്രോഗ്രാം ഓഫിസര്‍ പി.കെ മോഹനന്‍ ,സെക്രട്ടറി മുഹമ്മദ്‌റഹീസ്,അന്‍ഷിഫ്,സജ്ജാദ്,ഷഹ്‌സാദ്,ആദില്‍ നേതൃത്വംനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."