ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതീക്ഷയായി നാദാപുരത്ത്കാരന്‍ ഗനി അഹമ്മദ് നിഗം
നാദാപുരം: ഐ.എസ്.എല്‍ മത്സരത്തില്‍ വരവറിയച്ച് നാദാപുരത്തുകാരന്‍ ഗനി അഹമ്മദ് നിഗം ശ്രദ്ധേയനാകുന്നു.
കഴിഞ്ഞാഴ്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഷില്ലോങ്ങ് ജലോങ്ങിനെതിരേ ത്രസിപ്പിക്കുന്ന ഗോളടിച്ചാണ് ഗനി താരമായത്.
വോളിബോളിന്റെ ഈറ്റില്ലമായ കടത്തനാട്ടില്‍ നിന്നും ആദ്യമായാണ് ഒരു താരം ഫുട്‌ബോബോള്‍ രംഗത്ത് കഴിവ് തെളിയിക്കുന്നത്. പുറമേരി കടത്തനാട് ഫുട്‌ബോള്‍ അക്കാദമിയില്‍ ഒന്‍പതാം വയസില്‍ പരിശീലനം ആരംഭിച്ചത്. റിട്ടയേര്‍ഡ് പൊലിസ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രനും കായിക അധ്യാപകന്‍ പ്രദീപുമാണ് ക്ലബിന്റെ മുഖ്യ പരിശീലകര്‍.
കടത്തനാട് രാജ ഹൈസ്‌കൂളിലെ പഠന സമയത്ത് സംസ്ഥാന അണ്ടര്‍ 14 ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ശേഷം മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്റഡറിയിലെ സ്‌കൂളിലെ പഠന കാലം ഫുട്‌ബോള്‍ ജീവിതത്തിലെ വഴിത്തിരിവായി.
അന്ന് ഡല്‍ഹിയില്‍ നടന്ന സുഭ്രതോ കപ്പ് ഫുട്‌ബോളില്‍ നേടിയ ആറു ഗോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഫൈനലില്‍ ബ്രസിലിയന്‍ ടീമുമായിട്ടുള്ള മത്സരം പരാജയപ്പെട്ടെങ്കിലും ഗോള്‍ മികവ് നേട്ടമായി.
കഴിഞ്ഞ രണ്ട് സീസണില്‍ പൂനെ എഫ്.സി ഫുട്‌ബോള്‍ അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ പൂനെ എഫ്.സിയുടെ ഐ.എസ്.എല്‍ ഫുട്‌ബോളിലെ റിസര്‍വ് താരവുമായി.
ഈ സീസണില്‍ ഐ.എസ്.എല്‍ ഫുട്‌ബോളിലെ ഏക മലയാളി ക്ലബായ ഗോകുലം എഫ്.സിയില്‍ ചേരുകയായിരുന്നു.
ആദ്യ മത്സരത്തില്‍ ടീം കരുത്തരായ മോഹന്‍ ബഗാനുമായി പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ ഷില്ലോങ്ങ് ജലോങ്ങിനെതിരേ നേടിയ ആദ്യ ഗോള്‍ ഗനി എന്ന മുന്നേറ്റ നിരക്കാരനെ ഫുട്‌ബോള്‍ രംഗത്ത് ഏറെ ചര്‍ച്ചക്കിടയാക്കി.
നാദാപുരം കുമ്മങ്കോട്ടെ പുതിയാറക്കല്‍ ഫൈസലിന്റെയും ഹുസ്‌നുല്‍ ജമാലിന്റെയും മകനാണ് ഈ പത്തൊമ്പതുകാരന്‍. ഇന്ന് മിനര്‍വ പഞ്ചാബുമായിട്ടാണ് ടീമിന്റെ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."