HOME
DETAILS
MAL
പാര്‍ട്ടി മാറിയിട്ടും തോറ്റത് സ്വഭാവം ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാല്‍: ശരത് പവാര്‍
backup
October 25 2019 | 20:10 PM
മുംബൈ: സ്വഭാവം ജനങ്ങള്‍ നേരത്തേ അറിഞ്ഞുകഴിഞ്ഞതുകൊണ്ടാണ് പാര്‍ട്ടിവിട്ട് എന്‍.ഡി.എയിലെത്തിയ നേതാക്കള്‍ തോറ്റതെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു. അധികാരം ലക്ഷ്യമിട്ട് എന്‍.ഡി.എക്കൊപ്പം പാഞ്ഞവരാണ് തോറ്റതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികാര ധാര്‍ഷ്ട്യം ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല എന്നതിനുള്ള ഉദാഹരണമാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം. 288 നിയമസഭാ സീറ്റുകളില്‍ 220 ലും ബി.ജെ.പിശിവസേന സഖ്യം ജയിച്ചുകയറുമെന്ന പ്രവചനങ്ങളും അസ്ഥാനത്തായി. ചുരുക്കം ചില ഉദാഹരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കൂറുമാറല്‍ ജനം അംഗീകരിക്കില്ലെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതാക്കള്‍ കൂറുമാറിയത് മുന്‍നിര്‍ത്തിയായിരുന്നു പവാറിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."