മദ്യശാലകള്‍ക്കെതിരേയുള്ള സമരങ്ങള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇരട്ടനീതി കാണിക്കുന്നെന്ന്
മാനന്തവാടി: മദ്യശാലക്കെതിരേയുള്ള സമരങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇരട്ട നീതി കാണിക്കുന്നതായി ആരോപണം. പെരുവകയില്‍ മദ്യശാല സ്ഥാപിക്കുന്നതിനെതിരേ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ജനപ്രതിനിധികളും സമരസമിതി നേതാക്കളും മാനന്തവാടി സബ് കലക്ടര്‍ വി.ആര്‍ പ്രേംകുമാറുമായി ചര്‍ച്ച നടത്തി വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ആദിവാസി വിഭാഗത്തിന്റെ സമൂല നാശത്തിന് കാരണമാകുന്ന മാനന്തവാടി - വള്ളിയൂര്‍ക്കാവ് റോഡിലെ മദ്യശാലക്കെതിരേ ആദിവാസി അമ്മമാര്‍ നടത്തുന്ന 2016 ജനുവരി 27ന് ആരംഭിച്ച സമരം 515 ദിനങ്ങള്‍ പിന്നിട്ടിട്ടും ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ സമരക്കാരുമായി ചര്‍ച്ചക്ക് പോലും തയാറായിട്ടില്ല. മണ്ഡലം എം.എല്‍.എ ഉള്‍പെടെ സമരക്കാരോട് സംസാരിക്കാനോ പ്രശ്‌ന പരിഹാരത്തിനോ ഇതുവരെ നടപടിയെടുത്തിട്ടില്ല. സമരം തകര്‍ക്കാന്‍ ബെവ്‌കോ അധികൃതര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പൊലിസ് പിന്തുണ നല്‍കുകയാണെന്നും ആരോപണമുണ്ടായിരുന്നു.
2016 ജനുവരിയില്‍ മദ്യശാല ആദിവാസികള്‍ക്ക് ഭീഷണിയാകുന്നുണ്ടെന്ന് പ്രമേയം പാസാക്കിയ മാനന്തവാടി നഗരസഭാ അധികൃതര്‍ ആഗസ്റ്റ് 11ന് മദ്യശാല പൂട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടപ്പോള്‍ 12ന് മദ്യശാലക്ക് പുതിയ ലൈസന്‍സ് നല്‍കിയിരുന്നു.
കൂടാതെ ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരം ന്യായമാണെന്ന് നിലപാടെടുത്ത മാനന്തവാടി തഹസില്‍ദാറെ സ്ഥലം മാറ്റിയതിന് പിന്നില്‍ ഭരണകൂട - ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ആക്ഷേപമുണ്ട്.
വയനാട്ടിലെയും മാനന്തവാടിയിലെയും എടവക ഗ്രാമപഞ്ചായത്തിലെയും 18 പട്ടികവര്‍ഗ കോളനികളെ അമിതമായ മദ്യാസക്തി കാരണം പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം (1989) സെക്ഷന്‍ 17 പ്രകാരം പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരേ അതിക്രമത്തിന് സാധ്യതയുള്ള പ്രദേശങ്ങളായി 2016 ഓഗസ്റ്റ് ഒന്‍പതിന് മാനന്തവാടി സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ മാനന്തവാടിയിലെയും എടവക ഗ്രാമപഞ്ചായത്തിലെയും 18 പട്ടികവര്‍ഗ കോളനികള്‍ അമിത മദ്യോപഭോഗം കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി 2016 ജൂലൈ 30ന് മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഈ ആദിവാസി കോളനികളില്‍ മദ്യം ലഭ്യമാവുന്നത് മാനന്തവാടി ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നാണെന്ന് അധികൃതര്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ മദ്യശാല അടച്ചുപൂട്ടാന്‍ ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. പൊതു സമൂഹത്തിന്റെ പിന്തുണയില്ലാത്തതാണ് സമരത്തെ സര്‍ക്കാര്‍ അവഗണിക്കാനുള്ള കാരണമെന്നാണ് പൊതുവിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 23 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 3 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 8 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി