ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന വീട് തകര്‍ത്തു
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തില്‍ കാട്ടാനശല്യം രൂക്ഷം. ഇന്നലെ രാവിലെ ഏഴുമണിയോടെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന അരണപാറ മിച്ചഭൂമി ശ്രീമംഗലം സത്യന്റെ വീട് തകര്‍ത്തു. ആക്രമണത്തില്‍ വീടിന്റെ മുന്‍ഭാഗത്തെ ഓടുകള്‍ തകര്‍ന്നു.
ഈ സമയം വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു. തലനാരിഴക്കാണ് അപകടം ഒഴിവായത്. സത്യന്റെ അമ്മാവന് സുബ്രമണ്യന്‍ രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങവേയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ഇയാള്‍ വീട്ടിലേക്ക് ഓടിക്കയറിയതിന് ശേഷമാണ് കാട്ടാന വീട് തകര്‍ത്തത്. തുടര്‍ന്ന് സമീപവാസികള്‍ ശബ്ദമുണ്ടാക്കിയതോടെ കാട്ടാന സമീപത്തെ കാപ്പിത്തോട്ടത്തിലേക്ക് കയറുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് ഇതേ സ്ഥലത്ത് വെച്ച് ഒരു വീട്ടമ്മയെ കാട്ടാന ചവിട്ടി കൊന്നിരുന്നു. വീട് തകര്‍ന്ന സത്യന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."