കൊതുക് വളര്‍ത്തു കേന്ദ്രമായി പള്ളിക്കല്‍ബസാര്‍ ടൗണ്‍
പള്ളിക്കല്‍: പഞ്ചായത്തില്‍ പകര്‍ച്ചപനി പടര്‍ന്നു പിടിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനത്തിനായി ആരോഗ്യ വകുപ്പ് ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും വേണ്ട ശുചീകരണ പ്രവര്‍ത്തനം നടത്താത്തതിനാല്‍ പള്ളിക്കല്‍ ബസാര്‍ ടൗണ്‍ കൊതുക് വളര്‍ത്തു കേന്ദ്രമാകുന്നു. പള്ളിക്കല്‍ ടൗണ്‍ വികസനത്തിന്റെ ഭാഗമായുള്ള ടൗണിലെ ഓവുചാലിന്റെ പ്രവൃത്തി മുടങ്ങിയതിനാല്‍ ഓവുചാലില്‍ മാലിന്യം കെട്ടിക്കിടന്ന് ടൗണ്‍ ചീഞ്ഞു നാറുന്ന നിലയിലാണ്.
മഴക്കാല പകര്‍ച്ചവ്യാധി രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനം നടന്നിട്ടുണ്ടെങ്കിലും പള്ളിക്കല്‍ ടൗണ്‍ ഉല്‍പ്പെടെയുള്ള മിക്ക വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയാറായില്ല.
ഇത്തരം സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്യാനോ ശുചീകരണ പ്രവര്‍ത്തനം നടത്താനൊ ബന്ധപ്പെട്ട അധികൃതര്‍ ഇതു വരെ തയാറാകാത്തത് ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭഗമായി ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും പനി പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ പ്രദേശത്തെ ക്ലബുകളും സാംസ്കാരിക സംഘടനകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് സജീവമായി രംഗത്തിറങ്ങണമെന്നാണ്് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."