HOME
DETAILS
MAL
'മുടി വളര്‍ത്തി' രിഫായിന്റെ കാരുണ്യപ്രവൃത്തി
backup
June 23 2017 | 22:06 PM
ചങ്ങരംകുളം: ജീവകാരുണ്യത്തിന്റെ പുതിയ മാതൃകയുമായി പുതുതലമുറയില്‍ അല്‍പ്പം വ്യത്യസ്തനാകുകയാണ് പള്ളിക്കര സ്വദേശിയായ രിഫായിന്‍ എന്ന വിദ്യാര്‍ഥി.
യുവാക്കള്‍ പലരും ഫാഷന്റെ ഭാഗമായി മാത്രം മുടി നീട്ടി വളര്‍ത്തുമ്പോള്‍ രിഫായിന്‍ കാരുണ്യപ്രവൃത്തിയുടെ ഭാഗമായാണ് മുടി നീട്ടി വളര്‍ത്തിയത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പരിപാലിച്ച് തലമുടിയെ പത്ത് ഇഞ്ച് നീട്ടി വളര്‍ത്തി. ഇതില്‍ എട്ട് ഇഞ്ച് കഴിഞ്ഞ ദിവസം അമല കാന്‍സര്‍ ഹോസ്പിറ്റലിന് ദാനം ചെയ്താണ് യുവാവ് മാതൃകയായത്. താന്‍ നിധിപോലെ സൂക്ഷിച്ച മുടി മുറിച്ചു കീമോ തെറാപ്പി മൂലം മുടി നഷ്ടപെട്ടവര്ക്കാണ്് നല്‍കിയത്.
ചങ്ങരംകുളം പള്ളിക്കര സ്വദേശി പടിഞ്ഞാറെ വളപ്പില്‍ മൊയ്തുട്ടിയുടെയും സുഹറയുടെയും മകനാണ് ആര്‍ട്ടിടെക്ചര്‍ ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥി കൂടിയായ ഈ ഇരുപത്തി മൂന്നുകാരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."