തോല്‍വിക്ക് കാരണം ഞാന്‍: ഷറ്റോരി
കൊച്ചി: കഴിഞ്ഞ ദിവസത്തെ മുംബൈ സിറ്റിക്കെതിരേയുള്ള തോല്‍വിക്ക് കാരണക്കാരന്‍ താനാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഷറ്റോരി. താന്‍ നടത്തിയ മൂന്നാമത്തെ സബ്സ്റ്റിറ്റിയൂഷനാണ് തോല്‍വിക്ക് കാരണമായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്.
കളിയുടെ കൂടുതല്‍ ഭാഗവും ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് പന്ത് കൈവശംവച്ചതെങ്കിലും ഗോള്‍ നേടാനായില്ല. അതേസമയം, കിട്ടിയ അവസരം മുതലെടുത്ത് മുംബൈ ജയവുമായി മടങ്ങുകയും ചെയ്തു. ഭാഗ്യം കൊണ്ട@ാണ് മുംബൈക്ക് മൂന്ന് പോയിന്റ് ലഭിച്ചതെന്ന് ഷറ്റോരി പറഞ്ഞു. തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നു. മത്സരത്തില്‍ മൂന്ന് പകരക്കാരെയാണ് ഇറക്കിയത്. ഇതില്‍ സഹലിന്റെ സ്ഥാനം നിര്‍ണയിച്ചതില്‍ തെറ്റുപറ്റി. പ്രതിരോധം ഗോള്‍ തടയുന്നതില്‍ വിജയിച്ചില്ല.
അവസാന സെക്കന്‍ഡിലെ മുംബൈ ഗോളിയുടെ രക്ഷപ്പെടുത്തല്‍ അത്ഭുതകരമായിരുന്നെന്നും ഷറ്റോരി പറഞ്ഞു. ഗോള്‍ കീപ്പിങ്ങില്‍ പരിഭ്രമം കാട്ടിയ ബ്ലാസ്റ്റേഴ്‌സിന്റെ ബിലാല്‍ ഖാനെ പരിശീലകന്‍ ന്യായീകരിച്ചു. കളിക്കാര്‍ ശരിയായ രീതിയില്‍ കളിക്കുകയാണെങ്കില്‍ ബിലാല്‍ ഫോമിലേക്കുയരും. പരിശീലകരില്ലാതെയാണ് ബിലാല്‍ വളര്‍ന്നുവന്നത്. അവന്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയും ഏറെ മുന്നേറാനു@ണ്ട്. തന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ രഹ്നേഷ് ആണെന്നും എല്‍ക്കോ ഷറ്റോരി വ്യക്തമാക്കി. ടീം ശരിയായ രീതിയില്‍ കളിച്ചുവരാന്‍ ര@േണ്ടാ മൂന്നോ ആഴ്ച വേണ്ട@ിവന്നേക്കുമെന്ന് ഷറ്റോരി കൂട്ടിച്ചേര്‍ത്തു. കെ.പി രാഹുല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ 2ന് ഹൈദരാബാദിനെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."