കോപ്പറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ യോഗത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടി
ചേര്‍ത്തല: കോപറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ ഏരിയാകമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടി. വനിതാ ജീവനക്കാരിക്ക് അംഗത്വം നല്‍കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കാമാണ് കൈയേറ്റത്തില്‍ കലാശിച്ചത്. നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായി പലവിധ പരാതി നല്‍കുന്നവര്‍ക്ക് യൂണിയനില്‍ ഏകപക്ഷീയമായി അംഗത്വം നല്‍കിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. വനിതാ ജീവനക്കാരിക്കു അംഗത്വം നല്‍കിയില്ലെങ്കില്‍ ജില്ലാ നേതാവിനും അംഗത്വത്തിനു അര്‍ഹതയില്ലെന്ന് ഏരിയ കമ്മിറ്റി ആരോപിച്ചു.
നേതാക്കള്ക്കെതിരേയുളള പരാതികള്‍ക്ക് പിന്നില്‍ ചിലര്‍ ഒത്താശ ചെയ്യുന്നതായി ആക്ഷേപം ഉയര്‍ന്നതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. പാര്‍ട്ടിക്കുള്ളിലെ കനത്ത വിഭാഗീയതയുടെ പ്രതിഫലനങ്ങളാണ് യൂനിയനിലും തെളിഞ്ഞതെന്നാണ് വിലയിരുത്തല്‍. പുതിയ അംഗത്വത്തെ ചോദ്യം ചെയ്തും അനുകൂലിച്ചും ഇരുവിഭാഗങ്ങളും ജില്ലാ നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ യൂണിയന് യോഗത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടിയെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും നടപടികള്‍ പൂര്‍ത്തിയാക്കി മാത്രമാണ് യോഗം പിരിഞ്ഞതെന്നും ഏരിയാ പ്രസിഡന്റ് പി.എസ് മാമച്ചന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."