ഔഷധസസ്യ ബോര്‍ഡില്‍ കരാര്‍ നിയമനം
സംസ്ഥാന ഔഷധസസ്യ ബോര്‍ഡില്‍ കണ്‍സള്‍ട്ടന്റ് (ഫീല്‍ഡ്), സെക്രട്ടേറിയല്‍ അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.
കണ്‍സള്‍ട്ടന്റ് ഫീല്‍ഡ് തസ്തികയിലേക്ക് ബിരുദം (ബോട്ടണി ഫോറസ്റ്ററി അഗ്രികള്‍ച്ചര്‍).
സര്‍ക്കാര്‍ സര്‍വിസില്‍ വനം വകുപ്പിലോ കൃഷിവകുപ്പിലോ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലോ ഔഷധസസ്യങ്ങളുമായി ബന്ധപ്പെട്ട തസ്തികകളില്‍ ജോലി ചെയ്തുള്ള 15 വര്‍ഷത്തില്‍ കുറയാത്ത പരിചയം. (വനം കൃഷി വകുപ്പുകളില്‍ നിന്നും റെയ്ഞ്ച് ഓഫീസര്‍ കൃഷി ഓഫിസര്‍ എന്നീ തസ്തികയില്‍ കുറയാത്ത പദവിയില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ക്ക് യോഗ്യതയിലും വയസ്സിലും ഇളവ് അനുവദിക്കും) ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രതിമാസം 26,250 രൂപ വേതനം. 2019 ജനുവരി ഒന്നിന് 65 വയസ് കവിയരുത്.
സെക്രട്ടേറിയല്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. സര്‍ക്കാര്‍ ഓഫീസില്‍ തത്തുല്യ തസ്തികയില്‍ ജോലി ചെയ്തുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പരിചയം വേണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പ്രതിമാസം 16,800 രൂപ. 2019 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.
സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊര്‍ണ്ണൂര്‍ റോഡ്, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ നവംബര്‍ എട്ടിന് വൈകിട്ട് അഞ്ചിനു മുന്‍പ് ലഭ്യമാക്കണം.
വിശദവിവരങ്ങള്‍ക്ക് ാെുയസലൃമഹമ.ീൃഴ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."