ഒപ്പമിരുന്ന് ഓതാന്‍ ഇനി ദര്‍വേഷില്ല; കണ്ണീരോടെ സഹപാഠികള്‍
അരീക്കോട്: നിലാവിന്റെ ശോഭയുള്ള മുഖവുമായി സഹപാഠികള്‍ക്ക് കൂടെ ഇരുന്ന് ഓതാനും മനം കുളിരും വാക്കുകളുമായി പ്രഭാഷണം നടത്താനും ഇനി ദര്‍വേഷില്ല. കാവനൂര്‍ മജ്മഅ് എം.എം ബഷീര്‍ മുസ്‌ലിയാര്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥിയായ എടക്കര നെല്ലിക്കുത്ത് ശൈഖ് ദര്‍വേഷിന്റെ അപ്രതീക്ഷിതമായ വിയോഗം ഉസ്താദുമാരെയും സഹപാഠികളെയും ഏറെ ദുഖത്തിലാഴ്ത്തി.
കഴിഞ്ഞ വര്‍ഷമാണ് ദര്‍വേഷ് മജ്മഇല്‍ ചേര്‍ന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഖുര്‍ആനിന്റെ പകുതിയിലധികവും മന:പാഠമാക്കി. ഖുര്‍ആന്‍ പഠനത്തോടൊപ്പം ഭൗതിക വിഷയങ്ങളും അനായാസം സ്വായത്തമാക്കാനുള്ള ഈ പതിനഞ്ചുകാരന്റെ കഴിവ് പലപ്പോഴും പ്രശംസക്കിടയാക്കിയിരുന്നു. മുക്കം ദാറുസ്സലാഹ് ഹിഫ്‌ള് കോളജിലെ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കോഴിക്കോട് പുതിയാപ്പ കടപ്പുറത്ത് അസ്‌ലമീസ് സംഘടിപ്പിച്ച വാര്‍ഷിക പ്രഭാഷണത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി പ്രഭാഷകനായെത്തിയത് ദര്‍വേഷായിരുന്നു.
പതിനഞ്ച് ദിവസം മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കാല്‍പാദത്തിന് നിസാരമായ മുറിവേറ്റിരുന്നു. ഇതേ തുടര്‍ന്ന് നിലമ്പൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസംഛര്‍ദി അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് രാത്രി പത്തിനാണ് മരണം സംഭവിച്ചത്. ദര്‍വേഷിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് സഹപാഠികളും മുതഅല്ലിമീങ്ങളുമായ നൂറുകണക്കിനാളുകളാണ് നെല്ലിക്കുത്തിലെ വസതിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."