ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നട്ടംതിരിഞ്ഞ് അപേക്ഷകര്‍
കണ്ണൂര്‍: നടപടിക്രമങ്ങളിലെ അവ്യക്തത ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനു അപേക്ഷിച്ച വിദ്യാര്‍ഥികളെ നട്ടംതിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ന്യൂനപക്ഷ മന്ത്രാലയമാണ് ഒന്നുമുതല്‍ പത്തുവരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചിട്ട് ദിവസങ്ങളായെങ്കിലും വിദ്യാര്‍ഥികളും അധ്യാപകരും ആശയകുഴപ്പത്തിലാണ്.
സാധാരണയായി ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ മുന്‍ വര്‍ഷം അപേക്ഷിച്ച് സ്‌കോളര്‍ഷിപ്പ് ലഭിച്ചവരുടെ ലിസ്റ്റ് സ്‌കൂള്‍ ഓഫിസില്‍ വരാറുണ്ട്.
ഇത്തവണ അതു വന്നില്ലെന്നു മാത്രമല്ല ചില അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ നേരിട്ട് പണമെത്തുകയും ചെയ്തു. ഇതുകാരണം അപേക്ഷാ ഫോറത്തില്‍ പുതുതായി അപേക്ഷിക്കുന്നവരോ അതോ പുതുക്കുന്നവരോയെന്ന ചോദ്യകോളത്തില്‍ എന്തെഴുതണമെന്ന് പലര്‍ക്കുമറിയില്ല.
സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്നവര്‍ ഒന്‍പതോളം രേഖകള്‍ സ്‌കാന്‍ ചെയ്തു നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി നല്‍കണമെന്ന നിബന്ധന ഭൂരിഭാഗം വിദ്യാലയങ്ങള്‍ക്കും തടസമായിരിക്കുകയാണ്.
സ്‌കൂളുകളില്‍ സ്‌കാനര്‍ ഇല്ലാത്തതിനാല്‍ അക്ഷയ സെന്ററുമായി ബന്ധപ്പെടേണ്ട ഗതികേടുമുണ്ട്. ഇതുസംബന്ധിച്ചു കൃത്യമായ നിര്‍ദേശങ്ങള്‍ മന്ത്രാലയം നല്‍കാത്തതു കാരണം അപേക്ഷകരായ വിദ്യാര്‍ഥികളില്‍ പലരും ആനുകൂല്യം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."