മുഖ്യമന്ത്രിയും കോടിയേരിയും നടത്തിയത് വോട്ട് കച്ചവടം: മുല്ലപ്പള്ളി
കണ്ണൂര്‍: ബി.ജെ.പിയുമായി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വോട്ട് കച്ചവടം നടത്തിയതായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.
എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ അഭിമാനിക്കാന്‍ മാത്രം ഒന്നും സി.പി.എമ്മിനില്ല. സാമുദായിക ധ്രുവീകരണം നടത്താന്‍ മുതലാളിമാരുടെ തിണ്ണനിരങ്ങുന്ന കാഴ്ചയാണ് കണ്ടത്. അഞ്ചിടത്തും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത് സാമുദായികമായാണ്. അല്ലെന്ന് മുഖ്യമന്ത്രിക്ക് നെഞ്ചത്ത് കൈവച്ചുപറയാന്‍ പറ്റുമോ.
കോന്നിയില്‍ യു.ഡി.എഫിന് തിരിച്ചടിയുണ്ടായത് തുറന്നുസമ്മതിക്കുന്നു. തിരുത്തല്‍ നടപടിയുമായി യു.ഡി.എഫ് മുന്നോട്ടുപോകും. തീവ്ര ഹിന്ദുത്വത്തിനെതിരേയുള്ള വിധിയെഴുത്താണ് മഞ്ചേശ്വരത്ത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.സതീശന് പാച്ചേനി അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രന്, സോണി സെബാസ്റ്റിയന്, എം.പി മുരളി, മുണ്ടേരി ഗംഗാധരന്, എം.പി വേലായുധന്, പി.കെ രവീന്ദ്രന് സംസാരിച്ചു.
സമ്മേളനം ഇന്ന് രാവിലെ 10ന് സാധുകല്യാണ മണ്ഡപത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനം നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."