കൊളത്തൂര്‍ പഴയ പൊലിസ് സ്റ്റേഷന്‍ പരിസരം കൊതുകുവളര്‍ത്തല്‍ കേന്ദ്രമാകുന്നു
കൊളത്തൂര്‍: മഴക്കാലത്തോടൊപ്പം മാറാരോഗങ്ങള്‍ പിടിപെടുമ്പോള്‍ കൊളത്തൂര്‍ പഴയ പൊലിസ് സ്റ്റേഷന്‍ പരിസരം കൊതുകുവളര്‍ത്തല്‍ കേന്ദ്രമാകുന്നു. ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള രണ്ടര ഏക്കറോളം വരുന്ന സ്ഥലത്ത് കൂട്ടിയിട്ട തൊണ്ടി വാഹനങ്ങള്‍ മഴ കൊണ്ട് നശിക്കുന്നതോടൊപ്പം ഇവയില്‍ കൊതുതു ശല്യവും വര്‍ധിച്ചിരിക്കുകയാണ്.
കൊതുക് നിവാരണത്തിനായി അധികൃതര്‍ നെട്ടോട്ടമോടുമ്പോഴാണ് ഇവിടെ കൊതുക് വളരുന്നതിന് അവസരമുണ്ടാക്കിക്കൊടുക്കുന്നത്.
ഇത് സ്റ്റേഷന് സമീപം താമസിക്കുന്നവര്‍ക്കും ദുരിതമായിട്ടുണ്ട്. മലപ്പുറം കലക്ടറേറ്റിലടക്കം നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു വിധ നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്. രാത്രിയായാല്‍ തെരുവ് നായ്ക്കളും കുറുക്കന്മാരും തമ്പടിക്കുന്നതും ഈ വാഹനങ്ങള്‍ക്കടിയിലാണ്. പ്രദേശത്ത് ഒരാഴ്ചക്കുള്ളില്‍ അഞ്ചിലേറെ പേര്‍ക്ക് പനിബാധിച്ചിട്ടുണ്ട്. ദിനേനെയുള്ള കൊതുക് ശല്യത്താല്‍ അസുഖബാധിതരായവര്‍ ഡെങ്കിപ്പനി ബാധിതരാകുമോയെന്ന ആശങ്കയിലാണ് പൊലിസ് സ്റ്റേഷന്‍ പരിസരത്തെ പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."