HOME
DETAILS
MAL
മാധ്യമ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
backup
August 06 2016 | 00:08 AM
കണ്ണൂര്‍: മാധ്യമ രംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്കു വേണ്ടി അന്യസംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. മാധ്യമപഠന വിദ്യാര്‍ഥികള്‍ക്കും മാധ്യമ പരിശീലന രംഗത്തുള്ള അധ്യാപകര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറവും നിയമാവലിയും അക്കാദമി വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. (ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ). ഫോണ്‍- 0484-2422275.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."