പി മോഹനന്റെ മകനേയും മരുമകളേയും ആക്രമിച്ച സംഭവം:ആര്‍എസ്എസ് പ്രവര്ത്തകന് പിടിയില്‍
കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനേയും മരുമകളേയും ആക്രമിച്ച കേസില്‍ ആര്.എസ്.എസ് പ്രവര്ത്തകന് പിടിയില്‍. നെട്ടൂര്‍ സ്വദേശി സുധീഷാണ് പിടിയിലായത്.
ഇന്നലെ രാവിലെ കോഴിക്കോട് കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ വച്ചാണ് സംഭവം. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകന് കക്കട്ടിലിലെ ജൂലിയസ് നികിദാസ് (33), ഭാര്യ സാനിയോ മനോമി(25) എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ കാര്‍ വളഞ്ഞ സംഘം ആദ്യം താക്കോല്‍ ഊരിയെടുത്തു. പിന്നീട് നികിദാസിനെ പുറത്തേക്കു വലിച്ചിട്ട് മര്‍ദിച്ചു. മൂക്കിനും വായ്ക്കും പരുക്കുണ്ട്. സാനിയോയേയും അക്രമി സംഘം മര്‍ദിച്ചു.
മര്‍ദനമേറ്റ് അവശരായ ഇവരെ ഓടിയെത്തിയ നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്കു ശേഷം കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജിലേക്കു പോകുന്ന വഴി ഇവര്‍ സഞ്ചരിച്ച വാഹനം നടുവണ്ണൂരില്‍ തടഞ്ഞു നിര്‍ത്തി വീണ്ടും ആക്രമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."