HOME
DETAILS

ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍

  
backup
November 18 2018 | 05:11 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%97%e0%b5%81%e0%b4%b3%e0%b4%bf%e0%b4%95%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5-5

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന ട്രമഡോള്‍ അടങ്ങിയ സ്പാസ്‌മോ പ്രോക്‌സി വോണ്‍ പ്ലസ് 164 ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍. വാളയാര്‍ ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് കോയമ്പത്തൂരില്‍ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് ലഹരി ഗുളികകള്‍ പിടികൂടിയത്. സംഭവത്തില്‍ പഞ്ചിമ ബംഗാള്‍ സ്വദേശി ഉമേഷ് ഥാപ്പയെ അറസ്റ്റു ചെയ്തു. ഗുളികകള്‍ കൊച്ചിയിലേക്കു കടത്തുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കൊച്ചിയിലെ പല ബ്യൂട്ടി പാര്‍ലറുകളിലും ടാറ്റു കുത്തുന്നതിനു വേണ്ടിയുളള വേദന സംഹാരിയായാണ് ഈ ഗുളിക ഉപയോഗിക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. കൊച്ചിയിലെ വന്‍ മയക്കുമരുന്ന് സംഘമാണ് ഇതിനു പിന്നിലുളളത്. അറസ്റ്റിലായ പ്രതി ചെറിയ ഒരു കണ്ണി മാത്രമാണെന്നും ഇതിനു പിന്നിലുള്ള വന്‍ ശൃംഖലയെ പറ്റി വാളയാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശശിധരനു വിവരം ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിള്‍ ശക്തമായ പരിശോധനകള്‍ ഉണ്ടാകുമെന്നും കൂടുതല്‍ അറസ്റ്റുകള്‍ നടത്തുമെന്നും സി.ഐ. അറിയിച്ചു. പ്രതിയെ തുടര്‍ നടപടികള്‍ക്കായി പാലക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിനു കൈമാറി.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. ഷമീറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ലോതര്‍ എല്‍. പെരേര, ടി.ജെ ജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.എ. ജോഷി, കെ. സുരേഷ്, ടി.പി. അനില്‍കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago