HOME
DETAILS
MAL
ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 50 മടങ്ങ് വര്‍ധിച്ചു
backup
June 23 2017 | 22:06 PM
മലപ്പുറം: കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 50 മടങ്ങ് വര്‍ധിച്ചതായി ആരോഗ്യ വകുപ്പ്. കാലാവസ്ഥാ വ്യതിയാനം, ഇടവിട്ട മഴ, അജൈവ മാലിന്യങ്ങള്‍ വര്‍ധിച്ചതും നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുകളിലും ശരിയായ രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാത്തതുമാണ് പനി വര്‍ധിക്കാന്‍ കാരണമായത്. ഭൂരിഭാഗം ആളുകളിലും ജീവിതശൈലി രോഗങ്ങളുള്ളത് രോഗബാധയെ തുടര്‍ന്നുള്ള മരണനിരക്ക് വര്‍ധിക്കാനും കാരണമാകുന്നു.
മലപ്പുറം നഗരസഭയില്‍ 33 ഡെങ്കി കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. പുല്‍പ്പറ്റ പഞ്ചായത്തില്‍ 16ഉം കോഡൂരില്‍ പത്തും പൂക്കോട്ടൂരില്‍ 43ഉം മൊറയൂരില്‍ 28ഉം ആനക്കയത്ത് 16 പേര്‍ക്കുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആനക്കയം പഞ്ചായത്തില്‍ രണ്ട് മലേറിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."