HOME
DETAILS
MAL
പണയം വയ്ക്കാന്‍ ജോണ്‍സനു കൈമാറിയ ആഭരണങ്ങള്‍ സിലിയുടേത്, മരണശേഷം സിലിയുടെ സ്വര്‍ണവും ജോളി കൈക്കലാക്കി
backup
October 26 2019 | 05:10 AM
കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ പ്രതി ജോളി തന്റേതാണെന്ന് വിശ്വസിപ്പിച്ച് സുഹൃത്ത് ജോണ്സന് പണയം വെയ്ക്കാന്‍ കൈമാറിയ സ്വര്‍ണം കൊല്ലപ്പെട്ട സിലിയുടെ ആഭരണങ്ങള്‍. സിലിയുടെ മരണശേഷം ആഭരണങ്ങളും ജോളി കൈവശപ്പെടുത്തുകയായിരുന്നു. ജോളി ഏല്‍പ്പിച്ച എട്ടേകാല്‍ പവന് സ്വര്‍ണം ജോണ്സന് ഇന്നലെ അന്വേഷണ സംഘത്തിനു കൈമാറി.
പുതുപ്പാടിയിലെ സഹകരണ ബാങ്കിലായിരുന്നു ഇതു പണയം വച്ചിരുന്നത്. മാലയും വളയും സിലിയുടേതാണെന്നു സഹോദരനും ബന്ധുക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു മൂന്നു ബാങ്കുകളിലായി ജോളി പണയം വച്ച സ്വര്‍ണത്തിലും സിലിയുടെ ആഭരണമുണ്ടെന്ന് കണ്ടെത്തി.
വടകരയില്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് ജോണ്സന് ആഭരണങ്ങള്‍ കൈമാറിയത്. ഇവ സിലിയുടേതാണോയെന്ന് സ്ഥിരീകരിക്കുന്നതിന് സഹോദരന് സിജോ, സഹോദരി, സിജോയുടെ ഭാര്യ എന്നിവരെ പൊലിസ് വിളിച്ചു വരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."