അപ്രതീക്ഷിത ഹര്‍ത്താല്‍ വലച്ചു
പുതുനഗരം: അപ്രതീക്ഷിത ഹര്‍ത്താല്‍ ജനജീവിതത്തെ പ്രതീകൂലമായി ബാധിച്ചു. പച്ചക്കറി കച്ചവടക്കാര്‍, മത്സ്യകച്ചവടക്കാര്‍, തീര്‍ഥാടന യാത്രക്കാര്‍, വിദ്യര്‍ഥികള്‍ എന്നിവരെയാണ് പ്രതീകൂലമായി ബാധിച്ചത്. ഗോവിന്ദാപുരം, മീനാക്ഷിപുരം, വോലന്താവളം, വണ്ണാമട, നടപ്പുണ്ണി, ഗോപാലപുരം എന്നീ അതിര്‍ത്തിപ്രദേശങ്ങളില്‍ ബസിറങ്ങിയ തമിഴ്‌നാട്ടുകാര്‍ക്കും കേരളത്തില്‍നിന്നും തമിഴ്‌നാട്ടിലേക്ക് പോയി തിരിച്ചുവന്നവര്‍ക്കും ഹര്‍ത്താര്‍ തിരിച്ചടിയായി. അതിര്‍ത്തി പ്രദേശത്തെത്തിയവര്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോകുവാന്‍ സാധിക്കാതെ തിരിച്ച് തമിഴ്‌നാട്ടിലേക്കുതന്നെ പോകേണ്ട അവസ്ഥയാണുണ്ടായത്.
ഇത്തരത്തില്‍ മീനാക്ഷിപുരത്തുമാത്രം എട്ട് തമിഴ്‌നാട് ബസ് സര്‍വിസുകളിലായി കേരള അതിര്‍ത്തിയിലെത്തിയവര്‍ തിരിച്ച് പൊള്ളാച്ചി ആനമല തുങ്ങിയ പ്രദേശങ്ങളിലേക്ക് പേകേണ്ട ഗതികേടുണ്ടായി. മീനാക്ഷിപുരം മുതല്‍ കൊടുവായൂര്‍ വരെയും നെന്മാറ മുതല്‍ ഗേവിന്ദാപുരം വരേയുമുള്ള ഇരുപതലധികം സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ ആനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞുവെചത് തീര്‍ഥാടകരെ ഉള്‍പെടെ വെട്ടിലാക്കി. കൊടുവായൂരില്‍ മാത്രം അന്‍പതിലധികം ചരക്കുവാഹനങ്ങളും അത്രതന്നെ യാത്ര വാഹനങ്ങളെയും ഹര്‍ത്താര്‍ അനുകൂലികള്‍ മണിക്കൂറുകളോളം നിര്‍ത്തിവപ്പിച്ചതിനു ശേഷമാണ് വിട്ടത്. വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന സമയങ്ങളില്‍ പൊലിസ് നടപടിയെടുക്കാത്തത് പ്രതിഷേധത്തിനു വഴിവച്ചു.
ആലത്തൂര്‍: ഹിന്ദു ഐക്യവേദി പുലര്‍ച്ചെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലഞ്ഞു. പല ഭാഗങ്ങളിലും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞു. ഉള്‍ ഭാഗങ്ങളില്‍നിന്ന് രാവിലെ ബസ് കയറാനെത്തിയപ്പോഴാണ് പലരും ഹര്‍ത്താല്‍ വിവരം പോലും അറിയുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയ്ക്ക് പോകുന്നവര്‍ പോലും പോകാന്‍ കഴിയാതെ കുടുങ്ങി.
സ്‌കൂള്‍ പ്രവൃത്തിദിവസമായിരുന്നുവെങ്കിലും ഹര്‍ത്താലായതിനാല്‍ പ്രവര്‍ത്തിച്ചില്ല. ആലത്തൂര്‍ ടൗണിലെ കച്ചവട സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ദേശീയപാതയിലും വാഹനങ്ങള്‍ ഓടിയില്ല. ഹര്‍ത്താലിന്റെ ഭാഗമായി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആലത്തൂര്‍ ടൗണില്‍ നാമജപയാത്ര നടത്തി. കുഴല്‍മന്ദത്തും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കുഴല്‍മന്ദത്തും പ്രതിഷേധ പ്രകടനം നടത്തി. ചിറ്റില്ലഞ്ചേരിയിലും, ഗോമതിയിലും, പള്ളിക്കാടും ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ വാഹനങ്ങള്‍ തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."