വിവാഹം കഴിച്ചില്ലെങ്കില്‍ രഹസ്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന്, യുവാവിനുനേരെ 19 കാരിയുടെ ആസിഡാക്രമണം
ആഗ്ര: വിവാഹം കഴിച്ചില്ലെങ്കില്‍ രഹസ്യചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആണ്‍സുഹൃത്തിന്റെ മുഖത്ത് 19 കാരി ആസിഡൊഴിച്ചു.
അലിഗറിലാണ് സംഭവം. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയെ പൊലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്കെതിരെ 326 എ വകുപ്പ് പ്രകാരം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മകനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നെന്നും എന്നാല്‍ ഒരു മാസം മുന്‍പ് ഇരുവരും പിണങ്ങിയെന്നും യുവാവിന്റെ അമ്മ പറഞ്ഞു. ബന്ധത്തിന് മകന് താത്പര്യമില്ലായിരുന്നെന്നും പെണ്‍കുട്ടി നിരന്തരം മകനെ ഫോണില്‍ വിളിച്ച് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നെന്നുമാണ് അമ്മ പറയുന്നത്.
എന്നാല്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലല്ല ആസിഡ് ഒഴിച്ചതെന്നും ഞങ്ങള്‍ തമ്മിലുള്ള ചില രഹസ്യഫോട്ടോകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതുകൊണ്ട്ാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ആക്രമണത്തില്‍ യുവാവിന്റെ കണ്ണിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."