ബോംബ് കണ്ടെത്താന്‍ ഇവര്‍ റെഡി; കാസര്‍കോട് ഡോഗ് സ്ക്വാഡിലേക്ക് ഗൗരിയും ഗാമിയും ചാര്ളിയുമെത്തി
കാസര്‍കോട്: ബോംബടക്കമുള്ള സ്ഫോടക വസ്തുക്കളെ കണ്ടെത്താനും കവര്‍ച്ച നടന്ന സ്ഥലങ്ങളിലെത്തി തുമ്പുണ്ടാക്കാനും ഇനി കാസര്‍കോട് ബോംബ് സ്ക്വാഡിലെ റോണിയും ബട്ടിയും നെട്ടോട്ടമോടണ്ട.
ജില്ലയില്‍ എവിടെയെങ്കിലും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയാലോ കവര്‍ച്ച നടന്നാലോ കാസര്‍കോട് ഡോഗ് സ്ക്വാഡിലെ റോണിയും ബട്ടിയും നന്നായി വിയര്‍ക്കാറുണ്ട്. എന്നാല്‍ ഇന്നലെ ഡോഗ് സ്ക്വാഡിലേക്ക് മൂന്ന് അംഗങ്ങള്‍ കൂടി ചാര്‍ജെടുത്തതോടെ കാസര്‍കോടെ ഡോഗ് സ്ക്വാഡിന്റെ സംഘശക്തി അഞ്ചായി വര്‍ധിച്ചു.
ഹരിയാനയില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ ഗൗരിയും മധ്യപ്രദേശില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ ഗാമിയും ചാര്ളിയുമാണ് ഇന്നലെ കാസര്‍കോട് ഡോഗ് സ്ക്വാഡില്‍ പുതുതായി എത്തിയ നായകള്‍.
കാസര്‍കോട് ഡോഗ് സ്ക്വാഡില്‍ മികച്ച സേവനം നടത്തുന്ന റോണിക്കും ബട്ടിക്കും ഇപ്പോള്‍ രണ്ടു വയസായി. പതിനൊന്നു മാസം മാത്രം പ്രായമുള്ള ഗൗരിയും ഗാമിയും ചാര്‍ളിയും എത്തുന്നതോടെ ഡോഗ് സ്ക്വാഡിന്റെ പ്രവര്‍ത്തനം കുറേക്കൂടി ഊര്‍ജ്ജിതമാകും. ഹരിയാനയിലെ ഇന്‍ഡോ ടിബറ്റിന് ബോര്‍ഡര്‍ ഫോഴ്സില്‍ നിന്നു മികച്ച പരിശീലനം നേടിയാണു ഗൗരി കാസര്‍കോടെ ബോംബ് സ്ക്വാഡിലെത്തുന്നത്. മധ്യപ്രദേശിലെ സെക്കന്റ്പൂരിലെ ബി.എസ്.എഫ് ക്യാംപില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയാണു ഗാമിയും ചാര്ളിയുമെത്തുന്നത്.
നിലവില്‍ ഡോഗ് സ്ക്വാഡിലുള്ള റോണിയെ കവര്‍ച്ചാ കേസുകളില്‍ മാത്രമാണ് ഉപയോഗിക്കുന്നത്.
ബട്ടിയോടൊപ്പം ഇനി ഗാമിയും ഗൗരിയും ചാര്‍ളിയും ബോംബടക്കമുള്ള വസ്തുക്കള്‍ കണ്ടെത്താനിറങ്ങും. കാസര്‍കോട് സ്റ്റേഷനിലെ പൊലിസുകാരായ ഷിബുവും പ്രദീപും ഡോഗ് സ്ക്വാഡിനെ നിയന്ത്രിക്കാനുള്ള പരിശീലനം പൂര്ത്തിയാക്കിയെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."