അപ്രഖ്യാപിത ഹര്‍ത്താല്‍: ജനജീവിതം ദുസ്സഹമായി
പാലക്കാട് : അപ്രഖ്യാപിത ഹര്‍ത്താലില്‍ ജനജീവിതം ദുസ്സഹമായി. ഹിന്ദു ഐക്യവേദി നേതാവ്‌കെ.പി ശശികലയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിലുണ്ടായ സംഘപരിവാര്‍ ഹര്‍ത്താല്‍ ജനങ്ങളെ ഏറെ ദുരിതത്തിലാക്കി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ പലരും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയപ്പോഴാണ് ഹര്‍ത്താല്‍ വിവരം അറിയുന്നത്. ഇത് രാവിലെ ഓഫീസുകളിലേക്കും മറ്റും യാത്ര തിരിച്ചവരെ ഹര്‍ത്താല്‍ വലച്ചു.
തീവണ്ടിസ്റ്റേഷനുകളിലും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റോപ്പുകളിലും എത്തിയ ജനങ്ങള്‍ ഹര്‍ത്താലില്‍ കുടുങ്ങി. ദീര്‍ഘ ദൂരയാത്രകഴിഞ്ഞ തീവണ്ടി സ്റ്റേഷനിലെത്തിയപ്പോള്‍ മാത്ര മാണ് ഹര്‍ത്താല്‍ വിവരം അറിഞ്ഞത്. പൊലീസ് വാഹനം യാത്ര സൗകര്യമൊരുക്കിയെങ്കിലും അത് ദുരിതത്തിന് പരിഹാരമായില്ല. പലരും മണിക്കൂറോളം സ്റ്റേഷനില്‍ കഴിച്ച് കൂട്ടി സ്വകാര്യ വാഹനങ്ങളെ വിളിച്ച് വരുത്തിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. കടകമ്പോള്‍ അടഞ്ഞ് കിടന്നത് മൂലം ഭക്ഷണം പോലും ലഭിക്കാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം വലഞ്ഞു. കെ എസ് ആര്‍ ടി സി ബസും സ്വകാര്യബസുകളും സര്‍വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളും ഓട്ടോകളടക്കം ചുരുക്കം ചില ടാക്‌സി വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.ചുണ്ണാമ്പുത്തറയില്‍ ടയര്‍ കത്തിച്ചും സോഡ കുപ്പികള്‍ എറിഞ്ഞും ഹര്‍ത്താലാനുകൂലികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
നോര്‍ത്ത് പൊലീസ് എത്തിയാണ് സ്ഥിതികള്‍ നിയന്ത്രിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട്ട് ഗതാഗതം തടസ്സപ്പെട്ടു.പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്ന് നാമജപപ്രതിഷേധം നടത്തിയാണ് വാഹനം തടഞ്ഞത്. കല്ലടിക്കോട് ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പാലക്കാട് കോയമ്പത്തൂര്‍ ദേശീയപാതയില്‍ വാളയാര്‍, കഞ്ചികോട്, അട്ടപ്പള്ളം എന്നിവിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. വാഹനം തടഞ്ഞതിനെ പൊലീസ് കേസെടുത്തു. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ചരക്ക് ലോറികളെല്ലാം ഹര്‍ത്താനുകൂലികള്‍ തടഞ്ഞതിനെ തുടര്‍ന്ന് ചരക്ക് ഗതാഗതവും നിലച്ചു.
വാണിയംകുളം, ഒറ്റപ്പാലം ടൗണ്‍, പാലപ്പുറം, മംഗലം, കൂട്ടുപാത എന്നിവിടങ്ങളിലെല്ലാം ഹര്‍ത്താലനുകൂലികള്‍ റോഡില്‍ ഇറങ്ങിയ വാഹനങ്ങളെല്ലാം തടഞ്ഞു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഏതാനും സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.തീവണ്ടി മാര്‍ഗം എത്തിയ യാത്രക്കാരാണ് ഏറെ വലഞ്ഞത്.കെഎസ്ആര്‍ടിസി സര്‍വീസ് നടത്താതിരുന്നതും യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. ഒറ്റപ്പാലം നഗരത്തില്‍ സ്ഥാപിച്ച എല്‍.ഡി.എഫ് ഫ്‌ലക്‌സ് ബോര്‍ഡുകളെല്ലാം ഹര്‍ത്താലനുകൂലികള്‍ നശിപ്പിച്ചു.
ലക്കിടി സ്വദേശിയായ ഡിഫന്‍സ് ഉദ്യോഗസ്ഥനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാനെത്തിയ സുഹൃത്തിനെ കയ്യേറ്റം ചെയ്തതായും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനങ്ങള്‍ തടയുകയും ചെയ്തതായും പൊലിസില്‍ പരാതി ലഭിച്ചു. ഒറ്റപ്പാലം ന്യൂ ബസാറില്‍ പെട്രോള്‍പമ്പിനു സമീപമാണ് സംഭവം. ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലും റോഡ് ഉപരോധം മണിക്കൂറുകള്‍ നീണ്ടുനിന്നു.
ഷൊര്‍ണൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന്‍ സംഭവസ്ഥലത്തെത്തുകയും അക്രമത്തിലേക്ക് നീങ്ങിയ ഹര്‍ത്താല്‍ അനുകൂലികളെ പിരിച്ചുവിടുകയായിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് വാഹനങ്ങള്‍ തടയുകയും റോഡ് ഉപരോധിക്കും ചെയ്ത കണ്ടാലറിയുന്ന 30 പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതായി ഒറ്റപ്പാലം എസ്‌ഐ പറഞ്ഞു.
ഹര്‍ത്താല്‍ ഷൊര്‍ണൂരില്‍ പൂര്‍ണ്ണമായി. പെട്ടെന്നുണ്ടായ ഹര്‍ത്താല്‍ അക്ഷരാര്‍ത്ഥത്തില്‍ ജനജീവിതത്തെ ബാധിച്ചു.കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.ബസ്, കാര്‍, ഓട്ടോ എന്നിവ സര്‍വിസ് നടത്തിയില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല മെ ഡി ല്‍ ഷാപ്പുകള്‍ സാധാരണ പോലെ പ്രവര്‍ത്തിച്ചു.മെറ്റന്‍ ഇന്‍ഡ്രസീസ്, ഗവ:പ്രസ്സ് ചെറുകിട ജലസേചന വിഭാഗം ഓഫീസ് എന്നിവ നത്താല്‍ ആനുകുലികള്‍ അടപ്പിച്ചു. കഴളപ്പുള്ളി ജംക്ഷനില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. റെയിവേ സ്റ്റേഷനില്‍ പതിവില്‍ കവിഞ്ഞ തിരക്ക് അനുഭവപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."