ഐ.ആര്‍.പി.സി ശബരിമല ഇടത്താവളം മുഴപ്പിലങ്ങാട്ടും
കണ്ണൂര്‍: ജീവകാരുണ്യപ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇനീഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍ കെയര്‍ (ഐ.ആര്‍.പി.സി) ശബരിമല തീര്‍ഥാടകര്‍ക്കായി മുഴപ്പിലങ്ങാട് ഇടത്തവാളവും ഹെല്‍പ് ഡസ്‌കും ആരംഭിക്കും.
നാളെ ഉച്ചയക്ക് 12ന് മുഴപ്പിലങ്ങാട് കൂര്‍മ്പക്കാവ് ഓഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടത്താവളം ഉദ്ഘാടനം ചെയ്യും. 2014ല്‍ ബക്കളത്ത് നെല്ലിയോട്ട് ഭഗവതി ക്ഷേത്ര പരിസരത്ത് ആരംഭിച്ച ഇടത്താവളത്തിനു പുറമെ ഐ.ആര്‍.പി.സി ജില്ലയില്‍ ആരംഭിക്കുന്ന രണ്ടാമത്തെ ഇടത്താവളമാണിത്. ഇടത്താവളത്തില്‍ വൈദ്യസഹായം, അലോപ്പതി, ആയുര്‍വേദം, ഹോമിയോ മെഡിക്കല്‍ ക്ലിനിക്കുകളുടെ സേവനവും ഉണ്ടാകും. തീര്‍ഥാടകര്‍ക്ക് അഞ്ചുനേരം ഭക്ഷണവും ഒരുക്കും.
ഹെല്‍പ് ഡസ്‌ക് ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഇടത്താവളത്തിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഏറ്റുവാങ്ങുന്നതിന്റെ ഉദ്ഘാടനം പി.കെ ശ്രീമതി എം.പിയും നിര്‍വഹിക്കുമെന്നും ഐ.ആര്‍.പി.സി ചെയര്‍മാന്‍ പി. ജയരാജന്‍, കെ.വി മുഹമ്മദ് അഷ്‌റഫ്, കെ.സി മണികണ്ഠന്‍ നായര്‍, വി. പ്രഭാകരന്‍, എ. പ്രേമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."