അഗ്നിരക്ഷാ കെട്ടിട നിര്‍മാണം ചുവപ്പ്‌നാടയില്‍
മട്ടന്നൂര്‍: സ്ഥലം ലഭിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മട്ടന്നൂരില്‍ പുതിയ അഗ്നിരക്ഷാ നിലയത്തിന് ഭരണാനുമതി ഇനിയും കിട്ടിയില്ല. രണ്ടു വര്‍ഷത്തിനിടയില്‍ മൂന്ന് തവണ എസ്റ്റിമേറ്റ് തയാറാക്കിയിട്ടും വകുപ്പുതല അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി വെള്ളിയാംപറമ്പില്‍ സ്വകാര്യ വ്യക്തിയുടെ പഴയ ഇഷ്ടിക കളത്തിലാണ് നിലവില്‍ ഫയര്‍സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.വിമാനത്താവളത്തിന്റെ സുരക്ഷ അടക്കം നിര്‍വഹിക്കേണ്ട ഓഫിസില്‍ ആധുനികവല്‍ക്കരണം പേരിന് മാത്രമാണെന്നും ആക്ഷേപമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മട്ടന്നൂര്‍ തലശ്ശേരി പാതയോരത്ത് പഴശ്ശി പദ്ധതിയുടെ സ്ഥലം ഓഫിസ് പണിയുന്നതിനായി വിട്ടുകിട്ടിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ അഗ്‌നിരക്ഷാ നിലയം പണിയുന്നതിനായി 4.15 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്.
50,000 ലീറ്റര്‍ ജലസംഭരണി, 4000 ലീറ്റര്‍ ഓവര്‍ഹെഡ് ടാങ്ക്, ഗാരിജ് റൂം, സ്റ്റോര്‍ റൂം, ജീവനക്കാരുടെ പാര്‍ക്കിങ്, ജിം, ക്വാര്‍ട്ടേഴ്‌സ്, വിശ്രമ മുറി, മെഡിക്കല്‍ റൂം, സ്മാര്‍ട് ക്ലാസ് റൂം, കംപ്യൂട്ടര്‍ റൂം, ലൈബ്രറി, റെക്കോര്‍ഡ് റൂം എന്നി സൗകര്യങ്ങളോടുകൂടിയാണ് പുതിയ ഫയര്‍സ്റ്റേഷന്റെ മാതൃക. കഴിഞ്ഞ രണ്ടുതവണ അയച്ച എസ്റ്റിമേറ്റ് പൂര്‍ണമല്ലെന്ന് കാണിച്ച് തിരിച്ചയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."