'രണ്ടാമൂഴം'ഹരിയാന മുഖ്യമന്ത്രിയായി ഖട്ടര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും; ദുഷ്യന്ത് ചൗതാലയുടെ സത്യപ്രതിജ്ഞയും ദീപാവലി ദിനത്തില്‍ തന്നെ
ചണ്ഡിഗഢ്: ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ നാളെ സത്യപ്രതിജ്ഞചെയ്യും. ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയായി നാളെ അധികാരമേല്‍ക്കും.
ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തില്‍ നേതാവായി മനോഹര്‍ ലാല്‍ ഖട്ടറിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.
കേന്ദ്രനിരീക്ഷകരായി ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും, ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗും ചേര്‍ന്നാണ് ഈ പ്രഖ്യാപനം നടത്തിയത്.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. 10 അംഗങ്ങളുള്ള ജെ.ജെ.പിയുടെ പിന്തുണയോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്നത്. 90 അംഗ നിയമസഭയില്‍ 40 സീറ്റാണ് ബി.ജെ.പിക്കുള്ളത്. ജെ.ജെ.പിയുടെ 10 എം.എല്‍.എമാരുടേയും ഏഴ് സ്വതന്ത്രരുമടക്കം 57 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."