ഇരുട്ടിലായി തെരുവ് വിളക്കുകള്‍
തളിപ്പറമ്പ് : തിളങ്ങുന്ന തളിപ്പറമ്പ് എന്ന പേരില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട തളിപ്പറമ്പ് ദേശീയ പാതയിലെ തെരുവു വിളക്കുകള്‍ കണ്ണടച്ചിട്ട് രണ്ടാഴ്ച്ച പിന്നിടുന്നു. കെ.എസ്.ഇബിക്ക് ഒന്നരലക്ഷം രൂപ കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് ഫ്യൂസ് ഊരിയതോടെയാണ് തളിപ്പറമ്പ് ഇരുട്ടിലായത്.
ഈ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് തളിപ്പറമ്പ് ദേശീയപാതയ്ക്ക് മധ്യത്തിലെ ഡിവൈഡറില്‍ തെരുവ് വിളക്കുകള്‍ മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തത്. തിളങ്ങുന്ന തളിപ്പറമ്പ് എന്ന പേരിലാണ് നഗരസഭ ഈ ചടങ്ങ് സംഘടിപ്പിച്ചത്.
ഹൈവേ റോട്ടറി ജങ്ഷന്‍ മുതല്‍ ചിറവക്ക് വരെ 79 തൂണുകളിലായി രണ്ട് വീതം വിളക്കുകളാണ് സ്ഥാപിച്ചത്. ലൈറ്റിന് പ്രകാശം കുറഞ്ഞത് ഉദ്ഘാടന വേളയില്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
സ്വകാര്യ സംരംഭകരാണ് ഒന്നരകോടി രൂപ ചെലവിട്ട് ലൈറ്റുകള്‍ സ്ഥാപിച്ചത്. തൂണുകളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുക വഴി ഇതിന്റെ ചെലവ് ഈടാക്കാമെന്ന ഉദ്ദേശത്തിലാണ് സ്വകാര്യ സംരംഭകന്‍ ലൈറ്റുകള്‍ സ്ഥാപിച്ചതെങ്കിലും ദേശീയപാത വിഭാഗം കര്‍ശന നിലപാട് സ്വീകരിച്ചതിനാല്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനായില്ല. ലൈറ്റുകള്‍ക്ക് താഴെ ഡിവൈഡറില്‍ പുല്‍ത്തകിടിയും ചെടികളും നട്ട് സംരക്ഷിക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും ഒന്നും നടന്നില്ല.
പരസ്യം സ്ഥാപിക്കാന്‍ അനുമതി ലഭിക്കാതായതോടെയാണ് സംരംഭകന്‍ ലൈറ്റുകളെ കൈയോഴിഞ്ഞത്.
കുടിശ്ശിക പെരുകിയതോടെ വേറെ മാര്‍ഗമില്ലാതെയാണ് ഫ്യൂസ് ഊരേണ്ടിവന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു.
ഇതോടെ സംസ്ഥാനപാത വീണ്ടും ഇരുട്ടിലായിരിക്കയാണ്. നഗരസഭ അഭിമാന പദ്ധതിയായി അവതരിപ്പിച്ച തെരുവു വിളക്കുകള്‍ പുനര്‍സജ്ജമാക്കാന്‍ നഗരസഭാ ഭരണാധികാരികളില്‍ നിന്നും ഇടപെടലുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."