പഴയങ്ങാടി -പുതിയങ്ങാടി റോഡ് പ്രവൃത്തി പാതിവഴിയില്‍
പഴയങ്ങാടി: റോഡ് മെക്കാഡം ടാറിങ് പ്രവൃത്തിയുടെ ഉദ്ഘാടനം നടന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടും പഴയങ്ങാടി- പുതിയങ്ങാടി റോഡ് പ്രവൃത്തി പാതിവഴിയില്‍. മന്ത്രി ജി. സുധാകരനാണ് കഴിഞ്ഞ വര്‍ഷം മെക്കാഡം ടാറിങ് പ്രവൃത്തിയുടെ ഉദ്ഘാടനം നടത്തിയത്. മൂന്നുമാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇന്നും പാതിവഴിയിലാണ്.
അന്ന് പഴയങ്ങാടി അണ്ടര്‍ ബ്രിഡ്ജുവരെ ഓവുചാലും റോഡ് നിര്‍മാണവും നടത്തുന്നതിന്റെ ഭാഗമായി മൂന്നു മാസത്തോളം റോഡ് അടച്ചിട്ടിരുന്നു. റോഡ് പൂര്‍ണമായും പൊട്ടിപൊളിഞ്ഞ നിലയിലാണ്. ഇതോടെ ഇതുവഴിയുള്ള യാത്രയും ദുഷ്കരമായി.
ജനങ്ങളുടെ പ്രതിഷേധത്തേ തുടര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളില്‍ കുഴിയടക്കല്‍ പണി നടത്തിയെങ്കിലും ശാശ്വത പരിഹാരം ഇനിയും നീളുമെന്നാണ് സൂചന. 24ന് കെ.എസ്.ടി.പി റോഡിന്റെ ഉദ്ഘാടനത്തിനു പഴയങ്ങാടിയില്‍ മന്ത്രി വരുമെന്ന് അറിഞ്ഞതോടെ മന്ത്രിയേ നേരിട്ട് പ്രതിഷേധമറിയിക്കാനിരിക്കുകയാണ് പൊതുജനങ്ങളും സംഘടനകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."