തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പൊതുമരാമത്തിന് പുരാവസ്തു
തിരൂര്‍: വാഗണ്‍ ദുരന്ത ചരിത്ര യാഥാര്‍ഥ്യങ്ങളുമായി ഇഴചേര്‍ന്നു കിടന്ന തിരൂര്‍ റസ്റ്റ് ഹൗസ് വളപ്പിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം സംരക്ഷിക്കാന്‍ നടപടിയെടുക്കാത്ത അധികൃതര്‍ക്ക് തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പുരാവസ്തു. റസ്റ്റ് ഹൗസ് വളപ്പിലെ കെട്ടിടം പൊളിച്ച മാറ്റിയ അധികൃതര്‍ കാലപ്പഴക്കവും അസൗകര്യവും കാരണം വീര്‍പ്പുമുട്ടുന്ന തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പൊളിച്ചുനീക്കി പുതിയ കെട്ടിടം പണിയുന്നതിന് തടസ്സവാദം ഉന്നയിച്ചത് പുരാവസ്തുവെന്ന കാരണമുന്നയിച്ചാണ്.
ഓഫിസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തു തന്നെ പുതിയ കെട്ടിടം പണിയാന്‍ സ്ഥലവുമുണ്ടെന്നിരിക്കെ നിലവിലെ കെട്ടിടം പുരാവസ്തുവാണെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം വാദമുന്നയിച്ചതിനാല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. അതിനാല്‍ കിഫ്ബി മുഖേന സര്‍ക്കാര്‍ അനുവദിച്ച ഫണ്ടും ലാപ്‌സായി. തിരൂര്‍ കോടതി പരിസരത്തെ സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടത്തിന് നൂറു വര്‍ഷത്തിലേറെ പഴക്കമുണ്ട്. മാത്രമല്ല ഓഫിസ് അസൗകര്യങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുകയുമാണ്. അതിനാല്‍ ഓഫിസ് തല്‍ക്കാലം സമീപത്തെ വാടകകെട്ടിടത്തിലേക്ക് മാറ്റാന്‍ രജിസ്‌ട്രേഷന്‍ ഐ.ജി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവിന് വിപരീതമായി ഏറെ തിരക്കേറിയതും യാത്രാസൗകര്യം ഒട്ടുമില്ലാത്തതുമായ തിരൂര്‍ ഗള്‍ഫ് ബസാര്‍ പരിസരത്തെ കെട്ടിടം ഓഫിസിനായി ഏറ്റെടുക്കാനാണ് ശ്രമം.
സ്വാര്‍ഥ താല്‍പ്പര്യങ്ങളും സാമ്പത്തിക അഴിമതിയും നീക്കത്തിന് പിന്നിലുണ്ടെന്നാണ് ആരോപണം. കെട്ടിട ഉടമകള്‍ ഒപ്പിട്ട് നല്‍കിയ സമ്മത പത്രം, ഒപ്പിട്ടുനല്‍കിയ സാക്ഷ്യപത്രം എന്നിവ ഇതിന് ഉത്തമ ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടി ആധാരമെഴുത്തുകാരും ഉദ്യോഗസ്ഥരും ഇതിനകം രംഗത്തുവന്നിട്ടുണ്ട്. പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നതു വരെ സബ് രജിസ്ട്രാര്‍ ഓഫിസ് സമീപത്തെ മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങളിലോ അല്ലാത്തപക്ഷം സൗകര്യപ്രദമായ കെട്ടിടങ്ങള്‍ വാടകക്കെടുത്തോ സജ്ജീകരിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."