പുളിക്കല്‍ ജ്വല്ലറി മോഷണം: രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല
കൊണ്ടോട്ടി: പുളിക്കല്‍ എസ്.എം ജ്വല്ലറിയില്‍ നിന്ന് 25 പവന് കവര്‍ന്ന സംഭവത്തില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പൊലിസിന് തുമ്പൊന്നും ലഭിച്ചില്ല. മോഷ്ടാക്കള്‍ തോട്ടിലെറിഞ്ഞ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുത്താല്‍ പ്രതികളെ കുറിച്ച് സൂചനയെന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പൊലിസ്.
പക്ഷേ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയാത്തതും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് തെളിവുകളൊന്നും ലഭിക്കാഞ്ഞതും പൊലിസിന്റെ പ്രതീക്ഷ അസ്ഥാനത്താക്കി. നവംബര്‍ ഒന്നിന് അര്‍ധരാത്രിയില്‍ ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര് തുരന്നാണ് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം മോഷണം നടത്തിയത്.
മോഷ്ടാക്കളുടേതെന്ന് കരുതുന്ന കൈയുറ, മഴുവിന്റെ താഴ, മങ്കിക്യാപ്പ്്, ലുങ്കിമുണ്ട് എന്നിവ ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തെ സഹായിച്ചിട്ടില്ല.
തമിഴ്നാട്ടില്‍ നിന്നുള്ള കവര്ച്ചാസംഘങ്ങളെയാണ് പൊലിസ് സംശയിക്കുന്നതെങ്കിലും ഇക്കാര്യം ഉറപ്പിക്കാന്‍ തക്ക തെളിവുകളും ലഭിച്ചിട്ടില്ല.
കൊണ്ടോട്ടി സി.ഐ ഗംഗാധരന്റെ മേല്‍നോട്ടത്തില്‍ കൊണ്ടോട്ടി എസ്.ഐയാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."