ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു
നിലമ്പൂര്‍: ഹിന്ദു ഐക്യവേദി അര്‍ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. പൊലിസ് നോക്കി നില്‍ക്കെ ഹര്‍ത്താലനുകൂലികള്‍ ടൗണില്‍ വാഹനങ്ങള്‍ തടഞ്ഞത് നേരിയ വാക്കേറ്റത്തിന് ഇടയാക്കി. കെ.എസ്.ആര്‍.ടി സി മേഖലയില്‍ സര്‍വിസ് നടത്തിയിരുന്നില്ല. അതേസമയം നിലമ്പൂര്‍ നിലമ്പൂര്‍ ഡിപ്പോയിലെ ബംഗളുരു ഡീലക്‌സ് സര്‍വീസിന് തമിഴ്‌നാട് അതിര്‍ത്തി വരെ പൊലിസ് സംരക്ഷണം നല്‍കി. കടകള്‍ എല്ലാം അടഞ്ഞു തന്നെ കിടന്നിരുന്നു. ഉള്‍പ്രദേശങ്ങളില്‍ മാത്രമാണ് കടകള്‍ തുറന്നു പ്രവര്‍ത്തിച്ചത്. നിലമ്പൂര്‍ ടൗണില്‍ രാവിലെ മുതല്‍ ഹര്‍ത്താലനുകൂലികള്‍ ചരക്കു ലോറികളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. താക്കീത് നല്‍കി വിട്ടയച്ചെങ്കിലും 11 മണിയോടെ വാഹനം കൂടുതല്‍ സമയം തടഞ്ഞിടാന്‍ ശ്രമിച്ചത് നേരിയ വാക്കേറ്റത്തിനിടയാക്കി. പെട്രോള്‍ പമ്പുകളും ബാങ്കുകളും രാവിലെ അല്പനേരം പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പും പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് അടച്ചു. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും അടഞ്ഞു തന്നെ കിടന്നു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും വാഹനങ്ങള്‍ തടഞ്ഞതിനും 25 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. സി.ഐ.കെ.എം.ബിജുവിന്റെ നേതൃത്വത്തില്‍ പൊലിസ് ടൗണില്‍ രാവിലെ മുതലുണ്ടായിരുന്നു. ഹര്‍ത്താലനുകൂലികളുടെ നേതൃത്വത്തില്‍ ടൗണില്‍ നാമജപത്തോടെ പ്രകടനവും നടത്തി. ടി.കെ.അശോക് കുമാര്‍, വി.പ്രദീപ്, കെ.എസ് രാജേഷ് കുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി.
മഞ്ചേരി: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തള്ളിക്കളഞ്ഞ് മഞ്ചേരിയും അരീക്കോടും. ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചത് ഒഴിച്ചാല്‍ എല്ലാം സാധാരണ നിലയിലായിരുന്നു. ചരക്ക് വണ്ടികളും മറ്റ് സ്വകാര്യ, ടാക്‌സി വാഹനങ്ങളും പതിവ് പോലെ സര്‍വീസ് നടത്തി. അരീക്കോടും മഞ്ചേരിയിലും കടകളും മറ്റ് സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു. കടകള്‍ അടക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വ്യാപാരികള്‍ പതിവു രീതിയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പാണ്ടിക്കാട് ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിച്ചു. ഹര്‍ത്താല്‍ പ്രഖ്യാപനം അറിയാതെ നേരത്തെ കടകള്‍ തുറന്നവരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. തുണിത്തരം വാങ്ങാനെത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ നിര്‍ബന്ധപൂര്‍വം പുറത്തിറക്കി. ഇരുപതോളം ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ 7 മുതല്‍ പാണ്ടിക്കാട് ടൗണില്‍ നിലയുറപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."