ഇമ്പിച്ചിബാവ മെമ്മോറിയല്‍ ആശുപത്രി മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും
തൃപങ്ങോട്: ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രിയുടെ ഉദ്ഘാടനവും ഇമ്പിച്ചിബാവ ജന്മശതാബ്ദി സ്മാരകം സമര്‍പ്പണവും നാളെ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചെയര്‍മാന്‍ പി. ജ്യേതിഭാസ് അധ്യക്ഷനാകും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ഡ് സ്‌പോണ്‍സറിങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ റിസര്‍ച്ച് സെന്ററിന്റേയും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കാഷ്യാലിറ്റി ബ്ലോക്കിന്റെയും മന്ത്രി കെ.ടി ജലീല്‍ ഡിജിറ്റല്‍ പണമിടപാടുകളുടെയും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യുവേഴ്‌സ് ട്രസ്റ്റിന്റെ കുടിവെള്ള പദ്ധതി സമര്‍പ്പണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും.
ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവന്‍ നായര്‍ മുഖ്യാതിഥിയാകും. എം.എല്‍.എമാരായ സി.മമ്മുട്ടി, എ.പി അനില്‍കുമാര്‍, വി. അബ്ദുറഹ്മാന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഫാത്തിമ ഇമ്പിച്ചിബാവ, മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മുന്‍ എം.പി എ വിജയരാഘവന്‍ തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും സംബന്ധിക്കും. ആശുപത്രിയുടെ പ്രവര്‍ത്തനം നൂറ് കിടക്കകളുളള സൂപ്പര്‍ സ്‌പെഷാലിറ്റിയായിട്ടാണ് ആരംഭിക്കുന്നത്. 45 കോടി മുതല്‍മുടക്കിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ചുരുങ്ങിയ കാലയളവില്‍ ജനകീയ ഷെയര്‍ സമാഹരണത്തിലൂടെയാണ് ആശുപത്രി നിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്തിയത്. അയ്യായിരത്തി അഞ്ഞൂറോളം അംഗങ്ങളും 35 കോടിയോളം ഓഹരിമൂലധനവുമുണ്ട്. ഏഴര ഏക്കര്‍ സ്ഥലത്ത് 75000 സ്‌ക്വയര്‍ഫീറ്റിലാണ് മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യത്തോടെ ആശുപത്രി നിര്‍മിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 25 മുതല്‍ സ്വന്തം കെട്ടിടത്തില്‍ ഒ.പി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശശിധരന്റെ നേതൃത്വത്തില്‍ പതിനേഴോളം ഡോക്ടര്‍മാര്‍ നിലവില്‍ ഒ.പി വിഭാഗത്തിലുണ്ട്. പത്ര സമ്മേളനത്തില്‍ ചെയര്‍മാന്‍ ജോതിഭാസ്, സെക്രട്ടറി കെ. ശുഹൈബ് അലി, ഡയറക്ടര്‍മാരായ സി.കെ ബാവക്കുട്ടി, പി. രാജു, എ. ശിവദാസന്‍, എം.പി സുദേവന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."