ഒന്നര വയസുകാരി മരിച്ച സംഭവം; മോഹനന് വൈദ്യര് കായംകുളം പൊലിസില്‍ കീഴടങ്ങി
കായംകുളം: മോഹനന് വൈദ്യര് കായംകുളം പൊലിസില്‍ കീഴടങ്ങി. തെളിവെടുപ്പിനുശേഷം കായംകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. ചികില്‍സാപ്പിഴവില്‍ ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മിഷന് ലഭിച്ച പരാതിയിലും സോറിയാസിസ് ചികില്‍സാപ്പിഴവില്‍ കായംകുളം പൊലിസ് നേരിട്ട് രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് മുന്‍കൂര്‍ ജാമ്യംതേടി മോഹനന് വൈദ്യര് ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ശനിയാഴ്ച പൊലിസ് സ്റ്റേഷനില്‍ എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇദ്ദേഹത്തെ ഞക്കനാലിലെ ചികില്സാലയത്തില് എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് കായംകുളം ഒന്നാം ക്ലാസ് മജിസേ്ട്രറ്റ് കോടതിയില്‍ ഹാജരാക്കിയ മോഹനന് വൈദ്യര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ആഴ്ചയില്‍ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുക, അന്വേഷണത്തില്‍ സഹകരിക്കുക എന്നിവയാണ് ഉപാധികള്‍. അനധികൃത ചികില്‍സ നടത്തുന്നില്ലെന്ന് ആരോഗ്യവകുപ്പും ജില്ലാ മെഡിക്കല്‍ ഓഫിസറും ഉറപ്പുവരുത്തണമെന്ന നിബന്ധനകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."