HOME
DETAILS

ആല്‍ഫൈന്‍ കേസിലും ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി

  
backup
October 26 2019 | 19:10 PM

%e0%b4%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ab%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%9c%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%af%e0%b5%86

കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയില്‍ ആല്‍ഫൈന്‍ കേസില്‍ ജോളിയെയും സിലി കേസില്‍ എം.എസ് മാത്യുവിനെയും അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി. കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കെ.വി കൃഷ്ണന്‍കുട്ടിയാണ് അനുമതി നല്‍കിയത്. സിലി കേസില്‍ ജോളിക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ കെ. ഹൈദര്‍ നല്‍കിയ ജാമ്യഹരജിയില്‍ വിധി പ്രസ്താവിക്കുന്നത് നാളത്തേക്കുമാറ്റി. നിലവില്‍ പൊലിസ് കസ്റ്റഡിയിലുള്ള ജോളിയെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ മൂന്ന് മണിയോടെ കൊയിലാണ്ടി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനുള്ള കോടതി ഉത്തരവിനെ തുടര്‍ന്ന് ജോളിയെ കോഴിക്കോട് സബ് കോടതിയിലേക്കുമാറ്റി. കേസ് പരിഗണിച്ചിരുന്ന താമരശ്ശേരി മജിസ്‌ട്രേറ്റ് അവധിയില്‍ ആയതിനെ തുടര്‍ന്നാണ് കൊയിലാണ്ടി കോടതിയില്‍ ജോളിയെ ഹാജരാക്കിയത്.
ആല്‍ഫൈന്‍ കേസില്‍ കോടതി ഉത്തരവുപ്രകാരം അന്വേഷണ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി ജോളിയുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തും. ഈ കേസില്‍ അറസ്റ്റില്‍ ആവുന്നതോടെ കസ്റ്റഡിയില്‍ കിട്ടാനുള്ള ഹരജി പൊലിസ് വീണ്ടും കോടതിയില്‍ ഹാജരാക്കും. ഒന്നിനുപുറകെ മറ്റൊന്നായി കേസില്‍ കുടുക്കി ജോളിയെ പൊലിസ് കസ്റ്റഡിയില്‍വയ്ക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യം.കൂടത്തായിയിലെ എല്ലാ ദുരൂഹമരണങ്ങളുടെയും ഉത്തരവാദിത്വം ജോളിയുടെ മേല്‍ കെട്ടിവച്ച് കേസില്‍ കുടുക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഐ.എസ്.ആര്‍.ഒ ചാരക്കേസ് പോലെ മാധ്യമങ്ങള്‍ കഥകള്‍ മെനയുകയാണ്. അന്വേഷണത്തിന്റെ പേരില്‍ രാപ്പകല്‍ ഭേദമന്യേ നിരന്തരം യാത്രകള്‍ നടത്തി ജോളിയെ പീഡിപ്പിക്കുകയാണ് പൊലിസ് ചെയ്യുന്നതെന്നും അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍, ജോളിക്ക് ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ കൂടത്തായി കൊലപാതക കേസുകള്‍ എല്ലാം അട്ടിമറിക്കപ്പെടുമെന്നും സാക്ഷികളെ ജോളി സ്വാധീനിക്കുമെന്നും അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുജയ സുധാകരന്‍ വാദിച്ചു. ഇതേത്തുടര്‍ന്ന് ജാമ്യഹരജില്‍ വിധി പറയുന്നത് നാളെത്തേക്ക് മാറ്റുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  13 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  14 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  18 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago