HOME
DETAILS
MAL
സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ നടപടി നീതികേടെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
backup
October 26 2019 | 19:10 PM
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ കേസില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ കത്തോലിക്കാ സഭയുടെ നടപടി നീതികേടെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. സിസ്റ്ററുന്നയിച്ച ആരോപണങ്ങളോ പരാതികളോ സ്വീകരിക്കാനോ തള്ളാനോ സഭക്ക് അധികാരമുണ്ട്. എന്നാല്‍ നീതിയുടെ വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അവര്‍ക്കെതിരേ മാത്രം നടപടിയെടുത്തതിനെ ന്യായീകരിക്കാനാകില്ല. പുരോഹിതന്മാരടക്കം നിരവധിപേര്‍ വിവിധ ക്രിമിനല്‍കേസുകളില്‍ പ്രതികളായുണ്ട്. അവര്ക്കാര്ക്കുമെതിരേ നടപടിയെടുക്കാനോ പുറത്താക്കാനോ സഭ തയാറായിട്ടില്ലെന്നിരിക്കെയാണ് ഈ നടപടിയെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."