ഉരുള്‍പൊട്ടല്‍: സമസ്ത സഹായവിതരണം നാളെ മേപ്പാടിയില്‍
ചേളാരി: ഉരുള്‍പൊട്ടലിലും പ്രളയത്തിലും ഉള്‍പ്പെട്ട വയനാട് ജില്ലയിലെ പുത്തുമലയിലെയും പരിസരത്തെയും ദുരിതബാധിതര്‍ക്ക് സമസ്ത പുനരധിവാസ പദ്ധതിയില്‍നിന്നും നല്കുന്ന സാമ്പത്തിക സഹായ വിതരണം നാളെ രാവിലെ പത്തിന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനാകും. സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളും ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പൗരപ്രമുഖരും സംബന്ധിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച 108 മുഫത്തിശുമാര് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നല്കിയ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.
ഉരുള്‍പൊട്ടലില്‍ കൂടുതല്‍ പേരുടെ ജീവഹാനിയും ദുരിതങ്ങളുമുണ്ടായ മലപ്പുറം ജില്ലയിലെ പാതാറിലും പരിസരത്തും കഴിഞ്ഞദിവസം സമസ്ത സാമ്പത്തിക സഹായ വിതരണം ചെയ്തിരുന്നു.
അതിന്റെ തുടര്‍ച്ചയായാണ് പുത്തുമലയിലെയും പരിസരത്തെയും ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."