HOME
DETAILS
MAL
നബിദിനം; ബഹ്റൈനില്‍ 20 ന് പൊതുഅവധി
backup
November 18 2018 | 10:11 AM
മനാമ: പ്രവാചകന് മുഹമ്മദ് നബി(സ) യുടെ ജന്മദിനമായ നവംബര്‍ 20 ന് ബഹ്റൈനില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.
നവംബര്‍ 20 റബീഉല്‍ അവ്വല്‍ 12ആയിരിക്കുമെന്നതിനാല്‍ പ്രസ്തുത ദിവസം രാജ്യത്തെ മന്ത്രാലയങ്ങൾ, ഡയറക്ടറേറ്റുകൾ, മുഴുവന്‍ പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പുറപ്പെടുവിച്ച സർക്കുലറിലാണ് അറിയിച്ചത്.
മീലാദുന്നബി പ്രമാണിച്ച് രാജ്യത്തുടനീളം മത കാര്യവകുപ്പിന്റെയും ഔഖാഫിന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."