HOME
DETAILS
MAL
നടി ആക്രമിക്കപ്പെട്ട സംഭവം: ബ്ലാക്ക്മെയില്‍ ചെയ്തതായി ദിലീപിന്റെ പരാതി
backup
June 24 2017 | 05:06 AM
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരന് വിഷ്ണു ഭീഷണിപ്പെടുത്തിയതായി നടന് ദിലീപും സംവിധായകന് നാദിര്‍ഷായും പരാതി നല്കി.
ഡി.ജി.പിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
സംഭവത്തില്‍ ദിലീപിന്റെ പേര് പറയാന്‍ പല കോണില്‍ നിന്നും സമ്മര്ദ്ദമുണ്ടാവുന്നുണ്ടെന്നും പേര് പറയാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നും പള്‍സര്‍ സുനിയുടെ സഹതടവുകാരന് വിഷ്ണു ഫോണിലൂടെ പറഞ്ഞു. ഒന്നരകോടി രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."