തെളിവില്ലെന്ന് വിജിലന്‍സ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജേക്കബ് തോമസിന് ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡി.ജി.പി ജേക്കബ് തോമസിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരായി പരാതിക്കാരന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്ന്വിജിലന്സ് വ്യക്തമാക്കി.റിപ്പോര്ട്ടിന്മേല് ഡയറക്ടറാണ് തുടര്‍നടപടി സ്വീകരിക്കേണ്ടത്.
2011 ല്‍ തമിഴ്നാട്ടില്‍ 100 ഏക്കര്‍ ഭൂമി അനധിക്യതമായി ജേക്കബ് തോമസ് വാങ്ങിയെന്ന് കാണിച്ച് സത്യന് നരവൂരാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നത്.
അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് രണ്ടിന്റെ എസ്പി ജയകുമാറിന് ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്കി. ഇതേത്തുടര്‍ന്ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. പക്ഷെ മൊഴിയില്‍ ആരോപണം തെളിയിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടത്തല്‍.
ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചില രേഖകള്‍ മാക്രമാണ് പരാതിക്കാരന് വിജിലന്‍സിന് മുമ്പാകെ ഹാജരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."