കെ. സുരേന്ദ്രന്‍ ബി.ജെ.പി അധ്യക്ഷനാകും
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രനെ നിയോഗിക്കും. നിലവിലുള്ള സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായതിനെ തുടര്‍ന്നാണിത്.
ഒരു വര്‍ഷം മുമ്പാണ് ശ്രീധരന്‍ പിള്ളയെ സംസ്ഥാന പ്രസിഡന്റായി നിയോഗിച്ചത്. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായി നിയമിക്കാനും സാധ്യതയുണ്ട്.
നിലവിലുള്ള സംഘടനാ സെക്രട്ടറി എം. ഗണേശനെ മാറ്റി സഹ സംഘടനാ സെക്രട്ടറിയായ കെ. സുഭാഷിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കാനും നീക്കമുണ്ട്.
ബി.ജെ.പിക്ക് സംഘടനാപരമായി നല്ല അടിത്തറയുള്ള മധ്യപ്രദേശിലെ സംഘടനാ രീതികള്‍ പഠിക്കാനായി ഇപ്പോള്‍ സുഭാഷിനെ അവിടേക്കയച്ചിരിക്കുകയാണ്.
ഒക്ടോബര്‍ ആദ്യവാരം എറണാകുളത്ത് ദേശീയ തലത്തിലുള്ള ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ സന്നിഹിതരായിരുന്ന ചിന്തന്‍ ബൈഠക്കില്‍ തന്നെ ഇക്കാര്യത്തില്‍ ധാരണയായതാണ് സൂചന.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും തുടര്‍ന്ന് സംസ്ഥാന നിയമസഭയിലേക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ തയ്യാറെടുപ്പുകള്‍ കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ ബി.ജെ.പി നേതൃത്വത്തില്‍ പുനഃസംഘടന നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."