HOME
DETAILS
MAL
കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം: റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി വില്ലേജ് ഒാഫിസിലെത്തി തെളിവെടുപ്പ് നടത്തി
backup
June 24 2017 | 09:06 AM
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫിസില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തിലെ ഉദ്യോഗസ്ഥ വീഴ്ച്ച പരിശോധിക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് വില്ലേജ് ഓഫിസിലെത്തി തെളിവെടുപ്പ് നടത്തി. ജില്ലാ കലക്ടര്‍ യു.വി ജോസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഓഫിസിലെ ഫയലുകള്‍ പരിശോധിച്ച അദ്ദേഹം പ്രാഥമിക പരിശോധനയില്‍ തന്നെ ഉദ്യോഗസ്ഥരില്‍ നിന്ന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തി.അന്വേഷണ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."