HOME
DETAILS
MAL
കര്ഷകന് ജീവനൊടുക്കിയ കേസ്: ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി
backup
June 24 2017 | 11:06 AM
കോഴിക്കോട്: വില്ലേജ് ഓഫിസില്‍ കര്ഷകന് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി. ചെമ്പനോട വില്ലേജ് ഓഫിസ് അസിസ്റ്റന്റ് സിലീഷിനെതിരേയാണ് കേസ് ചുമത്തിയിരിക്കുന്നത്. സിലീഷിനെതിരേ പെരുവണ്ണാമൂഴി പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
നേരത്തെ സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ച പരിശോധിക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഓഫിസിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ജില്ലാ കലക്ടര്‍ യു.വി ജോസും അദ്ദേഹത്തോടപ്പമുണ്ടായിരുന്നു.
ഫയലുകള്‍ പരിശോധിച്ച ചീഫ് സെക്രട്ടറിയുടെ പ്രാഥമിക പരിശോധനയില്‍ ഉദ്യോഗസ്ഥരില്‍ നിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."